ലിംഗായത്ത് പ്രീണനത്തിൽ അടിതെറ്റി സിദ്ധരാമയ്യ
Wednesday, May 16, 2018 1:23 AM IST
ബം​​ഗ​​ളൂ​​രു: ലിം​​ഗാ​​യ​​ത്ത് പ്രീ​​ണ​​നം സി​​ദ്ധ​​രാ​​മ​​യ്യ​​യ്ക്കും കോ​​ൺ​​ഗ്ര​​സി​​നും സ​​മ്മാ​​നി​​ച്ച​​ത് ഉ​​ത്ത​​ര​​ത്തി​​ലി​​രു​​ന്ന​​ത് കി​​ട്ടി​​യു​​മി​​ല്ല, ക​​ക്ഷ​​ത്തി​​ലിരു​​ന്ന​​ത് പോ​​വു​​ക​​യും ചെ​​യ്തു എ​​ന്ന അ​​വ​​സ്ഥ. ബി​​ജെ​​പി​​യു​​ടെ പ​​ര​​മ്പ​​രാ​​ഗ​​ത വോ​​ട്ട്ബാ​​ങ്കാ​​യ ലിം​​ഗാ​​യ​​ത്ത് വി​​ഭാ​​ഗ​​ത്തി​​ലേ​​ക്കു ക​​ട​​ന്നു​​ക‍യ​​റാ​​മെ​​ന്ന ക​​ണ​​ക്കു​​കൂ​​ട്ട​​ലു​​മാ​​യാ​​ണ് സി​​ദ്ധ​​രാ​​മ​​യ്യ സ​​ർ​​ക്കാ​​ർ അ​​വ​​സാ​​ന​​കാ​​ല​​ത്ത് ലിം​​ഗാ​​യ​​ത്തു​​ക​​ളെ പ്ര​​ത്യേ​​ക മ​​ത​​മാ​​യി അം​​ഗീ​​ക​​രി​​ക്കാ​​നു​​ള്ള തീ​​രു​​മാ​​ന​​മെ​​ടു​​ത്ത​​ത്. ഇ​​തു​​വ​​ഴി ബി​​ജെ​​പി​​യെ വെ​​ട്ടി​​ലാ​​ക്കാ​​മെ​​ന്നും യെ​​ദി​​യൂ​​ര​​പ്പ​​യെ സ​​മ്മ​​ർ​​ദ​​ത്തി​​ലാ​​ക്കാ​​മെ​​ന്നും ക​​രു​​തി​​യ സി​​ദ്ധ​​രാ​​മ​​യ്യ​​യ്ക്ക് പി​​ഴ​​ച്ചു​​വെ​​ന്നാ​​ണു തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഫ​​ലം വ്യ​​ക്ത​​മാ​​ക്കു​​ന്ന​​ത്.

ലിം​​ഗാ‍യ​​ത്തു​​ക​​ൾ​​ക്കു സ്വാ​​ധീ​​ന​​മു​​ള്ള മേ​​ഖ​​ല​​ക​​ളി​​ലെ​​ല്ലാം ബി​​ജെ​​പി മി​​ക​​ച്ച പ്ര​​ക​​ട​​ന​​മാ​​ണു ന​​ട​​ത്തി​​യ​​ത്. കോ​​ൺ​​ഗ്ര​​സ് ത​​ക​​ർ​​ന്ന​​ടി​​യു​​ക​​യും ചെ​​യ്തു. ലിം​​ഗാ​​യ​​ത്തു​​ക​​ളെ പ്ര​​ത്യേ​​ക മ​​ത​​മാ​​യി അം​​ഗീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ കേ​​ന്ദ്ര​​ത്തോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ട​​പ്പോ​​ൾ നി​​ല​​പാ​​ട് വ്യ​​ക്ത​​മാ​​ക്കാ​​തെ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഗോ​​ദ​​യി​​ലേ​​ക്കു പോ​​വു​​ക​​യാ​​ണ് ബി​​ജെ​​പി ചെ​​യ്ത​​ത്. എ​​ന്നാ​​ൽ സി​​ദ്ധ​​രാ​​മ​​യ്യ​​യു​​ടെ നീ​​ക്കം കേ​​വ​​ലം തെ​​ര​​ഞ്ഞെ​​ടു​​പ്പ് ത​​ന്ത്രം മാ​​ത്ര​​മാ​​ണെ​​ന്ന ബി​​ജെ​​പി​​യു​​ടെ നി​​ല​​പാ​​ട് ലിം​​ഗാ​​യ​​ത്ത് സ​​മു​​ദാ​​യം അം​​ഗീ​​ക​​രി​​ച്ചു​​വെ​​ന്നു​​വേ​​ണം ക​​രു​​താ​​ൻ.

സം​​സ്ഥാ​​ന​​ത്ത് ബി​​ജെ​​പി അ​​ധി​​കാ​​ര​​ത്തി​​ൽ എ​​ത്തി​​യാ​​ൽ​​മാ​​ത്ര​​മേ ലിം​​ഗാ​​യ​​ത്തു​​ക​​ളു​​ടെ പ്ര​​ത്യേ​​ക മ​​ത​​പ​​ദ​​വി​​ക്ക് കേ​​ന്ദ്രം അ​​നു​​മ​​തി ന​​ൽ​​കൂ എ​​ന്ന ധാ​​ര​​ണ പ​​ര​​ത്താ​​ൻ ബി​​ജെ​​പി​​ക്കാ​​യി. വീ​​ണ്ടും കോ​​ൺ​​ഗ്ര​​സ് അ​​ധി​​കാ​​ര​​ത്തി​​ൽ വ​​ന്നാ​​ൽ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​ന്‍റെ ശി​​പാ​​ർ​​ശ കേ​​ന്ദ്രം ത​​ള്ളി​​ക്ക​​ള​​യു​​മെ​​ന്ന ബി​​ജെ​​പി നേ​​താ​​ക്ക​​ളു​​ടെ വി​​ശ​​ദീ​​ക​​ര​​ണം സ​​മു​​ദാ​​യാം​​ഗ​​ങ്ങ​​ളെ സ്വാ​​ധീ​​നി​​ക്കു​​ക​​യും ചെ​​യ്തു. ലിം​​ഗാ​​യ​​ത്ത് സ​​മു​​ദാ​​യാം​​ഗ​​മാ​​യ ബി.​​എ​​സ്. യെ​​ദി​​യൂ​​ര​​പ്പ​​യെ മു​​ഖ്യ​​മ​​ന്ത്രി സ്ഥാ​​നാ​​ർ​​ഥി​​യാ​​ക്കി ഉ​​യ​​ർ​​ത്തി​​ക്കാ​​ട്ടി​​യാ​​യി​​രു​​ന്നു ബി​​ജെ​​പി​​യു​​ടെ പ്ര​​ചാ​​ര​​ണം. ഒ​​രു ലിം​​ഗാ​​യ​​ത്ത് സ​​മു​​ദാ​​യാം​​ഗ​​ത്തി​​നു സം​​സ്ഥാ​​ന ഭ​​ര​​ണ​​ത്തി​​ന്‍റെ ക​​ടി​​ഞ്ഞാ​​ൺ ല​​ഭി​​ക്കാ​​നു​​ള്ള അ​​വ​​സ​​ര​​മാ​​ണു കൈ​​വ​​ന്നി​​രി​​ക്കു​​ന്ന​​തെ​​ന്നും അ​​തു ന​​ഷ്ട​​പ്പെ​​ടു​​ത്ത​​രു​​ത് എ​​ന്നു​​മാ​​യി​​രു​​ന്നു ബി​​ജെ​​പി​​യു​​ടെ അ​​ഭ്യ​​ർ​​ഥ​​ന. ഇ​​പ്പോ​​ൾ ബി​​ജെ​​പി വി​​ജ​​യി​​ച്ചി​​ല്ലെ​​ങ്കി​​ൽ അ​​ടു​​ത്ത ഒ​​രു ദ​​ശ​​ക​​ത്തേക്കു ലിം​​ഗാ​​യ​​ത്ത് സ​​മു​​ദാ​​യാം​​ഗങ്ങൾ മു​​ഖ്യ​​മ​​ന്ത്രി​​യാ​​കി​​ല്ലെ​​ന്നും ബി​​ജെ​​പി പ്ര​​ച​​രി​​പ്പി​​ച്ചി​​രു​​ന്നു.

സി​​ദ്ധ​​രാ​​മ​​യ്യ​​യ്ക്കു സ​​മു​​ദാ​​യ​​ത്തോ​​ടു​​ള്ള സ്നേ​​ഹ​​മ​​ല്ല, മ​​റി​​ച്ച് യെ​​ദി​​യൂ​​ര​​പ്പ​​യു​​ടെ അ​​വ​​സ​​രം ത​​ക​​ർ​​ക്ക​​ലാ​​ണു ല​​ക്ഷ്യ​​മെ​​ന്നാ​​യി​​രു​​ന്നു അ​​മി​​ത് ഷാ​​യു​​ടെ ആ​​രോ​​പ​​ണം. ഈ ​​വാ​​ദ​​ങ്ങ​​ൾ സ​​മു​​ദാ​​യാം​​ഗ​​ങ്ങ​​ൾ അം​​ഗീ​​ക​​രി​​ച്ചെ​​ന്നാ​​ണ് തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഫ​​ലം വ്യ​​ക്ത​​മാ​​ക്കു​​ന്ന​​ത്. വോ​​ട്ടെ​​ടു​​പ്പി​​ന്‍റെ ത​​ലേ​​ന്ന് കോ​​ൺ​​ഗ്ര​​സി​​നു വോ​​ട്ട് ന​​ൽ​​ക​​ണ​​മെ​​ന്ന ലിം​​ഗാ​​യ​​ത്ത് നേ​​താ​​ക്ക​​ളു​​ടെ പ​​ത്ര​​പ്പ​​ര​​സ്യം​​പോ​​ലും സ​​മുദാ​​യാം​​ഗ​​ങ്ങ​​ൾ ത​​ള്ളി​​ക്ക​​ളയു​​ക​​യും ചെ​​യ്തു.ചാമുണ്ഡേശ്വരിയിൽ സിദ്ധരാമയ്യയ്ക്കു വൻ തോൽവി; ബദാമിയിൽ കഷ്ടിച്ചു രക്ഷപ്പെട്ടു


ര​​ണ്ടു സീ​​റ്റു​​ക​​ളി​​ൽ‌ മ​​ത്സ​​രി​​ച്ച​​തി​​ന് ഏ​​റെ പ​​ഴി കേ​​ട്ട മു​​ൻ മു​​ഖ്യ​​മ​​ന്ത്രി സി​​ദ്ധ​​രാ​​മ​​യ്യ ചാ​​മു​​ണ്ഡേ​​ശ്വ​​രി മ​​ണ്ഡ​​ല​​ത്തി​​ൽ ദ​​യ​​നീ​​യ​​മാ​​യി പ​​രാ​​ജ​​യ​​പ്പെ​​ട്ടു. വ​​ട​​ക്ക​​ൻ ക​​ർ​​ണാ​​ട​​ക​​യി​​ലെ ബ​​ദാ​​മി​​യി​​ൽ 1696 വോ​​ട്ടി​​ന്‍റെ ഭൂ​​രി​​പ​​ക്ഷ​​ത്തി​​ന് സി​​ദ്ധ​​രാ​​മ​​യ്യ ക​​ട​​ന്നു​​കൂ​​ടി.


ജ​​ന​​താ ദ​​ൾ-​​എ​​സി​​ലെ ജി.​​ടി. ദേ​​വ​​ഗൗ​​ഡ​​യാ​​ണു ചാ​​മു​​ണ്ഡേ​​ശ്വ​​രി​​യി​​ൽ 36042 വോ​​ട്ടി​​ന്‍റെ ഭൂ​​രി​​പ​​ക്ഷ​​ത്തി​​ൽ സി​​ദ്ധ​​രാ​​മ​​യ്യ​​യെ മു​​ട്ടു​​കു​​ത്തി​​ച്ച​​ത്.

ഇ​​വി​​ടെ ബി​​ജെ​​പി 12064 വോ​​ട്ട് മാ​​ത്ര​​മാ​​ണു നേ​​ടി​​യ​​ത്. ബ​​ദാ​​മി​​യി​​ൽ ബി​​ജെ​​പി​​യി​​ലെ ക​​രു​​ത്ത​​ൻ ശ്രീ​​രാ​​മു​​ലു​​വി​​നെ​​യാ​​ണു സി​​ദ്ധ​​രാ​​മ​​യ്യ തോ​​ൽ​​പ്പി​​ച്ച​​ത്. അ​​തേ​​സ​​മ​​യം, സി​​ദ്ധ​​രാ​​മ​​യ്യ​​യു​​ടെ മ​​ക​​ൻ യ​​തീ​​ന്ദ്ര വ​​രു​​ണ മ​​ണ്ഡ​​ല​​ത്തി​​ൽ 58616 വോ​​ട്ടി​​ന്‍റെ വ​​ൻ ഭൂ​​രി​​പ​​ക്ഷ​​ത്തി​​ൽ വി​​ജ​​യി​​ച്ചു.
2013ൽ ​​സി​​ദ്ധ​​രാ​​മ​​യ്യ 29641 വോ​​ട്ടി​​നു വി​​ജ​​യി​​ച്ച മ​​ണ്ഡ​​ല​​മാ​​ണി​​ത്. അ​​ച്ഛ​​ന്‍റെ ഭൂ​​രി​​പ​​ക്ഷം ഇ​​ര​​ട്ടി​​യാ​​ക്കാ​​ൻ മ​​ക​​നു സാ​​ധി​​ച്ചു​​വെ​​ന്ന​​താ​​ണു ശ്ര​​ദ്ധേ​​യം.


പ​ത്തു മ​ന്ത്രി​മാ​ർ പ​രാ​ജ​യപ്പെട്ടു


ഭ​​ര​​ണ​​വി​​രു​​ദ്ധ ത​​രം​​ഗം ആ​​ഞ്ഞ​​ടി​​ച്ച​​പ്പോ​​ൾ സി​​ദ്ധ​​രാ​​മ​​യ്യ മ​​ന്ത്രി​​സ​​ഭ​​യി​​ലെ പ​​ത്തു മ​​ന്ത്രി​​മാ​​ർ പ​​രാ​​ജ​​യം രു​​ചി​​ച്ചു സി​​ദ്ധ​​രാ​​മ​​യ്യ​​യു​​ടെ ഉ​​റ്റ അ​​നു​​യാ​​യി എ​​ച്ച്.​​ഡി. മ​​ഹാ​​ദേ​​വ​​പ്പ ന​​ർ​​സി​​പു​​ര​​യി​​ൽ 28478 വോ​​ട്ടി​​നാ​​ണു​തോ​​റ്റ​​ത്.

ഹോ​​ലാ​​ൽ​​ക്കെ​​രെ​​യി​​ൽ എ​​ച്ച്. അ​​ഞ്ജ​​നേ​​യ 38,940 വോ​​ട്ടി​​നു തോ​​റ്റു. രാ​​മ​​നാ​​ഥ് റാ​​യ് 15971 വോ​​ട്ടി​​നാ​​ണു പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ത്.

ഡോ. ​​ശ​​ര​​ണ്‍​പ്ര​​കാ​​ശ് രു​​ദ്ര​​പ്പ പാ​​ട്ടീ​​ൽ, എ​​സ്.​​എ​​സ്. മ​​ല്ലി​​കാ​​ർ​​ജു​​ൻ, ക​​ഗോ​​ഡു തി​​മ്മ​​യ്യ, ബാ​​സ​​വ​​രാ​​ജ് രാ​​യ​​റെ​​ഡ്ഡി, രു​​ദ്ര​​പ്പ ല​​മാ​​നി, പ്ര​​മോ​​ജ് മ​​ധ്വ​​രാ​​ജ് എ​​ന്നി​​വ​​രാ​​ണു പ​​രാ​​ജ​​യ​​പ്പെ​​ട്ട മ​​റ്റു മ​​ന്ത്രി​​മാ​​ർ.


ഭൂരിപക്ഷത്തിൽ മുന്നിൽ അഖണ്ഡ ശ്രീനിവാസ മൂർത്തി

81626 വോ​ട്ടി​നു വി​ജ​യി​ച്ച കോ​ൺ​ഗ്ര​സി​ലെ അ​ഖ​ണ്ഡ ശ്രീ​നി​വാ​സ മൂ​ർ​ത്തി​യാ​ണ് ക​ർ​ണാ​ട​ക​യി​ൽ ഏ​റ്റ​വും അ​ധി​കം ഭൂ​രി​പ​ക്ഷം നേ​ടി​യ​ത്. പു​ല​കേ​ശ​ന​ഗ​റി​ലാ​യി​രു​ന്നു ശ്രീ​നി​വാ​സ മൂ​ർ​ത്തി മ​ത്സ​രി​ച്ച​ത്. മു​ൻ മ​ന്ത്രി കോ​ൺ​ഗ്ര​സി​ലെ ഡി.​കെ. ശി​വ​കു​മാ​ർ ക​ന​ക്പു​ര​യി​ൽ 79909 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം നേ​ടി.

ആ​കെ 11 സ്ഥാ​നാ​ർ​ഥി​ക​ളാ​ണു അ​ന്പ​തി​നാ​യി​ര​ത്തി​നു മു​ക​ളി​ൽ ഭൂ​രി​പ​ക്ഷ​ത്തി​നു വി​ജ​യി​ച്ച​ത്. ഇ​തി​ൽ മ​ല​യാ​ളി​യാ​യ കെ.​ജെ. ജോ​ർ​ജും സി​ദ്ധ​രാ​മ​യ്യ​യു​ടെ മ​ക​ൻ യ​തീ​ന്ദ്ര​യും ഉ​ൾ​പ്പെ​ടു​ന്നു.


വോട്ടിൽ കോൺഗ്രസ് ഒന്നാമത്

സീ​റ്റ് നി​ല​യി​ൽ പി​ന്നി​ൽ പോ​യെ​ങ്കി​ലും കോ​ൺ​ഗ്ര​സ് വോ​ട്ടു​നി​ല​യി​ൽ ഒ​ന്നാ​മ​താ​ണ്. ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 38 ശ​ത​മാ​നം വോ​ട്ട് കോ​ൺ​ഗ്ര​സി​നു ല​ഭി​ച്ചു. ബി​ജെ​പി​ക്ക് 36.2 ശ​ത​മാ​ന​മേ ഉ​ള്ളൂ.

ബി​ജെ​പി​യേ​ക്കാ​ൾ ഏ​ഴു​ല​ക്ഷം വോ​ട്ട് കോ​ൺ​ഗ്ര​സി​നു​ണ്ട്. ജെ​ഡി​എ​സി​ന് 18.4 ശ​ത​മാ​നം വോ​ട്ടു​ണ്ട്. ജെ​ഡി​എ​സു​മാ​യി സ​ഖ്യ​ത്തി​ൽ 20 സീ​റ്റി​ൽ മ​ത്സ​രി​ച്ച ബി​എ​സ്പി ഒ​രു സീ​റ്റി​ലേ ജ​യി​ച്ചു​ള്ളൂ. മൊ​ത്തം 0.3 ശ​ത​മാ​നം വോ​ട്ടാ​ണ് പാ​ർ​ട്ടി​ക്കു​ള്ള​ത്. സി​പി​എ​മ്മി​ന് 0.2 ശ​ത​മാ​നം വോ​ട്ട് (ആ​കെ 81191) ല​ഭി​ച്ചു.

കോ​ൺ​ഗ്ര​സി​ന് 2013-ലേ​ക്കാ​ൾ 1.4 ശ​ത​മാ​നം വോ​ട്ട് കൂ​ടി​യ​പ്പോ​ൾ ജെ​ഡി​എ​സി​ന് 1.8 ശ​ത​മാ​നം കു​റ​വാ​യി. ബി​ജെ​പി​ക്ക് 16.3 ശ​ത​മാ​നം വോ​ട്ട് വ​ർ​ധി​ച്ചു. 2013-ൽ ​യെ​ദി​യൂ​ര​പ്പ കെ​ജെ​പി എ​ന്ന പാ​ർ​ട്ടി​യു​ണ്ടാ​ക്കി മ​ത്സ​രി​ച്ച് 9.8 ശ​ത​മാ​നം വോ​ട്ട് നേ​ടി​യി​രു​ന്നു. കോ​ൺ​ഗ്ര​സി​നും ബി​ജെ​പി​ക്കും 2014-ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​പേ​ക്ഷി​ച്ചു വോ​ട്ട് കു​റ​ഞ്ഞ​പ്പോ​ൾ ജെ​ഡി​എ​സി​നു വോ​ട്ട് കൂ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...