തമിഴ്നാട്ടിൽ വനിതാ എംഎൽഎയെ നിയമസഭയിൽനിന്നു പുറത്താക്കി
Wednesday, June 13, 2018 12:45 AM IST
ചെ​​​ന്നൈ: ത​​​നി​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​ൻ ധൈ​​​ര്യ​​​മു​​​ണ്ടോ എ​​​ന്നു വെല്ലുവിളിച്ച വ​​​നി​​​താ എം​​​എ​​​ൽ​​​എ​​​യെ വാ​​​ഗ്വാ​​​ദ​​​ത്തി​​​നൊ​​​ടു​​​വി​​​ൽ സ്പീ​​​ക്ക​​​ർ പി. ​​​ധ​​​ന​​​പാ​​​ൽ പു​​​റ​​​ത്താ​​​ക്കി. കോ​​​ൺ​​​ഗ്ര​​​സ് അം​​​ഗം എ​​​സ്. വി​​​ജ​​​യ​​​ധ​​​ര​​​ണി​​​യെ​​​യാ​​​ണ് സ്പീ​​​ക്ക​​​റു​​​ടെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം വാ​​​ച്ച് ആ​​​ൻ​​​ഡ് വാ​​​ർ​​​ഡ് പു​​​റ​​​ത്താ​​​ക്കി​​​യ​​​ത്.

വി​​​ജ​​​യ​​​ധ​​​ര​​​ണി ഇ​​​താ​​​ദ്യ​​​മാ​​​യ​​​ല്ല സ​​​ഭ​​​യി​​​ൽ മോ​​​ശ​​​മാ​​​യി പെ​​​രു​​​മാ​​​റു​​​ന്ന​​​തെ​​​ന്നും മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി​​​യി​​​രു​​​ന്ന​​​താ​​​ണെ​​​ന്നും സ്പീ​​​ക്ക​​​ർ പ​​​റ​​​ഞ്ഞു. അ​​​തേ​​​സ​​​മ​​​യം, വി​​​ജ​​​യ​​​ധ​​​ര​​​ണി​​​യെ പു​​​റ​​​ത്താ​​​ക്കി​​​യ സ്പീ​​​ക്ക​​​റു​​​ടെ ന​​​ട​​​പ​​​ടി ശ​​​രി​​​യാ​​​യി​​​ല്ലെ​​​ന്നു കോ​​​ൺ​​​ഗ്ര​​​സ് നി​​​യ​​​മ​​​സ​​​ഭാ​​​ക​​​ക്ഷി നേ​​​താ​​​വ് കെ.​​​ആ​​​ർ. രാ​​​മ​​​സ്വാ​​​മി സ​​​ഭ​​​യി​​​ൽ ഉ​​​ന്ന​​​യി​​​ച്ച​​​പ്പോ​​​ൾ വി​​​ഷ​​​യം വ​​​ഴി​​​തി​​​രി​​​ച്ചു​​​വി​​​ട​​​രു​​​തെ​​​ന്നു സ്പീ​​​ക്ക​​​ർ പ​​​റ​​​ഞ്ഞു.


ത​​​ന്‍റെ നി​​​യ​​​മ​​​സ​​​ഭാ​​​മ​​​ണ്ഡ​​​ലം ഉ​​ൾ​​പ്പെ​​ടു​​ന്ന ക​​​ന്യാ​​​കു​​​മാ​​​രി ജി​​​ല്ല​​​യെ​​​ക്കു​​​റി​​​ച്ചു ചി​​​ല​​​തു പ​​​റ​​​യാ​​​നു​​​ണ്ടെ​​​ന്ന് പ​​​റ​​​ഞ്ഞ് എ​​​ഴു​​​ന്നേ​​​റ്റ വി​​​ജ​​​യ​​​ധ​​​ര​​​ണി​​​യെ രാ​​​വി​​​ലെ 9.40നു ​​​നോ​​​ട്ടീ​​​സ് ന​​​ല്കാ​​​ത്ത​​​തി​​​നാ​​​ൽ അ​​​നു​​​വ​​​ദി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്നു സ്പീ​​​ക്ക​​​ർ നി​​​ല​​​പാ​​​ടെ​​​ടു​​​ത്തു. എ​​​ന്നാ​​​ൽ, വി​​​ഷ​​​യം താ​​​ൻ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​മെ​​​ന്നും ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​ൻ ധൈ​​​ര്യ​​​മു​​​ണ്ടോ എ​​​ന്നും വി​​​ജ​​​യ​​​ധ​​​ര​​​ണി ചോ​​​ദി​​​ച്ചു. ഇ​​​താ​​​ണു സ്പീ​​​ക്ക​​​റെ പ്ര​​​കോ​​​പി​​​പ്പി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.