സുഹൃത്തിനെ കൊന്നു യമുനയിൽ ഒഴുക്കാൻ ശ്രമിച്ച മൂന്നുപേർ അറസ്റ്റിൽ
Thursday, June 14, 2018 12:22 AM IST
ന്യൂ​ഡ​ൽ​ഹി: സു​ഹൃ​ത്തി​നെ കൊ​ല​പ്പെ​ടു​ത്തി സ്യൂ​ട്ട്കേ​സി​ലാ​ക്കി യ​മു​ന ന​ദി​യി​ൽ ഒ​ഴു​ക്കാ​ൻ ശ്ര​മി​ച്ച മൂ​ന്നു യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. മ​ല​യാ​ളി​യെ​ന്നു സം​ശ​യി​ക്കു​ന്ന മ​നോ​ജ് പി​ള്ള, ഗ്രേ​റ്റ​ർ നോ​യി​ഡ സ്വ​ദേ​ശി വി​ശാ​ൽ ത്യാ​ഗി, പൗ​രു​ഷ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​വ​രോ​ടൊ​പ്പം മു​റി​യി​ൽ താ​മ​സി​ച്ചി​രു​ന്ന ദീ​പാം​ശു(23)​ന​യാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ നി​ല​യി​ൽ ക​ണ്ടെ ത്തി​യ​ത്. ഞാ​യ​റാ​ഴ്ച​യാ​ണ് സം​ഭ​വം. നാ​ൽ​വ​ർ സം​ഘം ഗ്രേ​റ്റ​ർ നോ​യി​ഡ​യി​ലാ​യി​രു​ന്നു താ​മ​സം. ഞാ​യ​റാ​ഴ്ച രാ​ത്രി മ​ദ്യ​പി​ച്ച​തി​നു ശേ​ഷ​മു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​മാ​ണ് കൈ​യേ​റ്റ​ത്തി​ലും കൊ​ല​പാ​ത​ക​ത്തി​ലും ക​ലാ​ശി​ച്ച​തെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു.


സു​ഹൃ​ത്തി​ന്‍റെ കാ​ർ കി​ട്ടാ​ത്ത​തി​നാ​ൽ ഇ-​റി​ക്ഷ​യി​ൽ പോ​കു​ന്ന​തി​നി​ടെ ര​ക്ത​ത്തു​ള്ളി​ക​ൾ വീ​ഴു​ന്ന​ത് ക​ണ്ടാ​ണ് പോ​ലീ​സ് ഇ​ട​പെ​ടു​ന്ന​തും ഇ​വ​രെ പി​ടി​കൂ​ടു​ന്ന​തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.