പ്രഥമ ഇന്ത്യ ട്രാവൽ മാർട്ട് സെപ്റ്റംബറിൽ ഡൽഹിയിൽ
Tuesday, July 10, 2018 1:36 AM IST
ന്യൂ​ഡ​ൽ​ഹി: വി​നോ​ദ​സ​ഞ്ചാ​ര വി​ക​സ​ന​ത്തി​ന് പു​തി​യ കു​തി​പ്പ് ല​ക്ഷ്യ​മി​ട്ട് പ്ര​ഥ​മ ഇ​ന്ത്യ ട്രാ​വ​ൽ മാ​ർ​ട്ട് (ഐ​ടി​എം) സെ​പ്റ്റം​ബ​റി​ൽ ഡ​ൽ​ഹി​യി​ൽ. സെ​പ്റ്റം​ബ​ർ 16 മു​ത​ൽ 18 വ​രെ ഡ​ൽ​ഹി​യി​ലെ വി​ജ്ഞാ​ൻ ഭ​വ​നി​ലാ​ണ് ഇ​ന്ത്യ​യു​ടെ ട്രാ​വ​ൽ മാ​ർ​ട്ട് എ​ന്ന് കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രി അ​ൽ​ഫോ​ണ്‍സ് ക​ണ്ണ​ന്താ​നം അ​റി​യി​ച്ചു.

വൈ​കി​യാ​ണെ​ങ്കി​ലും കേ​ര​ള ട്രാ​വ​ൽ മാ​ർ​ട്ടി​ന്‍റെ ചു​വ​ടു​പി​ടി​ച്ചാ​ണ് മ​ല​യാ​ളി​യാ​യ ടൂ​റി​സം മ​ന്ത്രി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദേ​ശീ​യ ത​ല​ത്തി​ൽ ഐ​ടി​എം സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന​തി​ൽ കേ​ര​ള​ത്തി​ന് അ​ഭി​മാ​നി​ക്കാം. ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് അ​സോ​സി​യേ​ഷ​ൻ​സ് ഇ​ൻ ഇ​ന്ത്യ​ൻ ടൂ​റി​സം ആ​ൻ​ഡ് ഹോ​സ്പി​റ്റാ​ലി​റ്റി​യും (ഫെ​യി​ത്ത്) വി​വി​ധ സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​മാ​യി ചേ​ർ​ന്നാ​ണ് ഐ​ടി​എം ന​ട​ത്തു​ന്ന​തെ​ന്ന് ക​ണ്ണ​ന്താ​നം പ​റ​ഞ്ഞു. ആ​ഗോ​ള ട്രാ​വ​ൽ മാ​ർ​ട്ടു​ക​ളി​ൽ ഇ​ന്ത്യ​യു​ടെ സ്ഥാ​നം ഉ​റ​പ്പി​ക്കു​ന്ന​തി​നു വേ​ണ്ട​തെ​ല്ലാം ചെ​യ്യു​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.


ഇ​തേ​സ​മ​യം, സെ​പ്റ്റം​ബ​ർ 16 മു​ത​ൽ കേ​ന്ദ്രം ന​ട​പ്പാ​ക്കു​ന്ന ആ​ദ്യ ടൂ​റി​സം വി​പ​ണ​ന മേ​ള​യു​ടെ തീ​യ​തി​ക​ൾ സെ​പ്റ്റം​ബ​ർ 27 മു​ത​ൽ 30 വ​രെ ന​ട​ക്കു​ന്ന കേ​ര​ള ട്രാ​വ​ൽ മാ​ർ​ട്ടി​ന്‍റെ ഒ​രു​ക്ക​ങ്ങ​ളെ ബാ​ധി​ച്ചേ​ക്കാ​മെ​ന്ന് കേ​ര​ള​ത്തി​ന്‍റെ പ്ര​തി​നി​ധി​ക​ൾ നേ​രി​യ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. എ​ന്നാ​ൽ, കേ​ര​ള​ത്തി​ന്‍റെ ട്രാ​വ​ൽ മാ​ർ​ട്ടി​ന് എ​ല്ലാ പ്രോ​ൽ​സാ​ഹ​ന​വും ന​ൽ​കു​മെ​ന്നും ഐ​ടി​എം കൂ​ടു​ത​ൽ നേ​ട്ട​മാ​കു​മെ​ന്നു​മാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണം.

ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.