തെരഞ്ഞെടുപ്പ് ഒരുമിച്ചായാൽ 4,555 കോടി രൂപ അധികച്ചെലവ്
തെരഞ്ഞെടുപ്പ് ഒരുമിച്ചായാൽ 4,555 കോടി രൂപ അധികച്ചെലവ്
Thursday, July 12, 2018 2:11 AM IST
ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ, സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ഒ​രു​മി​ച്ചു ന​ട​ത്തി​യാ​ൽ 4,555 കോ​ടി രൂ​പ​യു​ടെ അ​ധി​കച്ചെ​ല​വു​ണ്ടാ​കു​മെ​ന്ന് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ. ഒ​രു രാ​ജ്യം, ഒ​രു തെ​ര​ഞ്ഞെ​ടു​പ്പെ​ന്ന ആ​ശ​യം സം​ബ​ന്ധി​ച്ച ലോ ​ക​മ്മീ​ഷ​ൻ അ​ഭി​പ്രാ​യം ആ​രാ​ഞ്ഞ​പ്പോ​ഴാ​ണ് ഇതറിയിച്ചത്.

തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ഒ​രു​മി​ച്ചു ന​ട​ത്തു​ന്പോ​ൾ ഓ​രോ പോ​ളിം​ഗ് സ്റ്റേ​ഷ​നി​ലും ര​ണ്ട് സെ​റ്റ് ഇ​ല​ക്‌ട്രോണി​ക് വോ​ട്ടിം​ഗ് മെ​ഷീ​ൻ അ​ധി​ക​മാ​യി വേ​ണ്ടി​വ​രും.

അ​ധി​ക​മാ​യി സ്ഥാ​പി​ക്കേ​ണ്ടി വ​രു​ന്ന 12.9 ല​ക്ഷം ബാ​ല​റ്റ് യൂ​ണി​റ്റി​നും 12.3 ല​ക്ഷം വി​വി​പാ​റ്റ് യൂ​ണി​റ്റി​നും 9.4 ല​ക്ഷം ക​ണ്‍ട്രോ​ൾ യൂ​ണി​റ്റി​നും കൂ​ടി​യാ​ണ് 4,554.93 കോ​ടി രൂ​പ. ഇ​തി​നുപു​റ​മേ 2019 ആ​കു​ന്പോ​ൾ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 14 ശ​ത​മാ​നം വ​ർ​ധ​വു​ണ്ടാ​കും. 2024 ആ​കു​ന്പോ​ൾ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളു​ടെ എ​ണ്ണം 15 ശ​ത​മാ​നം വ​ർ​ധി​ച്ച് 12,19,000 ആ​കും. ഒ​റ്റ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ്പാ​യാ​ൽ 2024ൽ ​ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ന് അ​ധി​ക​മാ​യി 1751 കോ​ടി രൂ​പ ക​ണ്ടെ​ത്ത​ണം. 2029ൽ ​ഇ​ത് 2,015 കോ​ടി രൂ​പ​യാ​കും. നാ​ലാം ഘ​ട്ടം ആ​കു​ന്പോ​ഴേ​ക്കും 13,982 കോ​ടി രൂ​പ അ​ധി​കച്ചെ​ല​വ് വ​രു​മെ​ന്നും ക​മ്മീ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.