കേന്ദ്രസഹായം ഉടൻ എത്തിക്കണമെന്ന് കെ.വി. തോമസ്
Friday, July 13, 2018 12:11 AM IST
ന്യൂഡ​ൽ​ഹി: കേ​ര​ള​ത്തി​ൽ ഒ​രാ​ഴ്ച​യി​ലേ​റെ​യാ​യു​ള്ള വ്യാ​പ​ക​മാ​യ മ​ഴ​യി​ലും കൊ​ടു​ങ്കാ​റ്റി​ലും ഉ​ണ്ടാ​യ വ​ലി​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര കേ​ന്ദ്ര​സ​ഹാ​യം എ​ത്തി​ക്ക​ണ​​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര കൃ​ഷി​മ​ന്ത്രി രാ​ധാ മോ​ഹ​ൻ സിം​ഗി​ന് പ്ര​ഫ. കെ.​വി. തോ​മ​സ് നി​വേ​ദ​നം ന​ൽ​കി.

കാ​ർ​ഷി​ക- മ​ത്സ്യ മേ​ഖ​ല​ക​ളി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം ന​ഷ്ടം ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ മാ​ത്രം അ​ഞ്ചു പേ​ർ മ​രി​ച്ചു. അ​ഞ്ചു കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ ന​ഷ്ട​ങ്ങ​ളും സം​ഭ​വി​ച്ചു. ജി​ല്ല​യി​ലെ 1,886 ഹെ​ക്ട​ർ കൃ​ഷി​ഭൂ​മി​ക്കും നാ​ശം സം​ഭ​വി​ച്ചു. കേ​ര​ള​ത്തി​ലും പ്ര​ത്യേ​കി​ച്ച് എ​റ​ണാ​കു​ളം ജി​ല്ല​യി​ലും ഉ​ണ്ടാ​യി​ട്ടു​ള്ള നാ​ശ​ന​ഷ്ട​ങ്ങ​ൾ​ക്ക് അ​ടി​യ​ന്തര​സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന് കൃ​ഷി​മ​ന്ത്രി​യോ​ട് കെ.​വി.​തോ​മ​സ് അ​ഭ്യ​ർ​ഥി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.