സുരക്ഷാസേനയുടെ വെടിയേറ്റ് കാലിക്കച്ചവടക്കാരൻ മരിച്ചു
സുരക്ഷാസേനയുടെ വെടിയേറ്റ്  കാലിക്കച്ചവടക്കാരൻ മരിച്ചു
Monday, August 6, 2018 12:22 AM IST
ശ്രീ​​​ന​​​ഗ​​​ർ: ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ൽ സു​​​ര​​​ക്ഷാസേ​​​ന​​​യു​​​ടെ വെ​​​ടി​​​യേ​​​റ്റു ക​​​ന്നു​​​കാ​​​ലിക്ക​​​ച്ച​​​വ​​​ട​​​ക്കാ​​​ര​​​ൻ മ​​​രി​​​ച്ചു. റം​​​പാ​​​ൻ ജി​​​ല്ല​​​യി​​​ലെ കോ​​​ഹ്‌​​​ലി ഗ്രാ​​​മ​​​ത്തി​​​ൽ പു​​​ല​​​ർ​​​ച്ചെ നാ​​​ലോ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. മു​​​ഹ​​​മ്മ​​​ദ് റ​​​ഫീ​​​ക് ഗു​​​ജ​​​ർ (28) ആ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ഇ​​​യാ​​​ൾ​​​ക്കൊ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന ഷ​​​ക്കീ​​​ൽ അ​​​ഹ​​​മ്മ​​​ദ് (30) ഗു​​​രു​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​ണ്. ഇ​​​രു​​​വ​​​രും ഗൂ​​​ൾ നി​​​വാ​​​സി​​​ക​​​ളാ​​​ണ്. ഭീ​​​ക​​​ര​​രാ​​ണെ​​​ന്നു ക​​​രു​​​തി സു​​​ര​​​ക്ഷാ​​സേ​​​ന ഇ​​​വ​​​ർ​​​ക്കു നേ​​​രേ വെ​​​ടി​​​വ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ.

എ​​​ന്നാ​​​ൽ‌,സം‍‍ശ​​​യാ​​​സ്പ​​​ദ​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ക​​​ണ്ട ഇ​​​രു​​​വ​​​രും സു​​​ര​​​ക്ഷാ സേ​​​ന​​​യു​​​ടെ നി​​​ർ​​​ദേ​​​ശം പാ​​​ലി​​​ക്കാ​​​തെ സേ​​​ന​​​യ്ക്കു നേ​​​രേ വെ​​​ടി​​​യു​​​തി​​​ർ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നെ​​​ന്നും സേ​​​ന ന​​​ട​​​ത്തി​​​യ പ്ര​​​ത്യാ​​​ക്ര​​​മ​​​ണ​​​ത്തി​​​ലാ​​​ണ് ഇ​​​വ​​​രി​​​ലൊ​​​രാ​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ട​​​തെ​​​ന്നും സു​​​ര​​​ക്ഷാ​​​സേ​​​നാ വ​​​ക്താ​​​വ് അ​​​റി​​​യി​​​ച്ചു.

അതേസമയം, സം​​​ഭ​​​വ​​സ്ഥ​​​ല​​​ത്തു ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട റ​​​ഫീ​​​ക്കി​​​ന്‍റെ​​​യോ പ​​​രി​​​ക്കേ​​​റ്റ ഷ​​​ക്കീ​​​ൽ അ​​​ഹ​​​മ്മ​​​ദി​​​ന്‍റെ​​​യോ പ​​​ക്ക​​​ൽ​​​നി​​​ന്ന് ആ​​​യു​​​ധ​​​ങ്ങ​​​ളൊ​​ന്നും​ ക​​​ണ്ടെ​​​ടു​​​ക്കാ​​​നാ​​​യി​​​ല്ലെ​​​ന്നു ജ​​​മ്മു കാ​​​ഷ്മീ​​​ർ പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. സം​​​ഭ​​​വ​​​ത്തി​​​ലു​​​ൾ​​​പ്പെ​​​ട്ട സു​​​ര​​​ക്ഷാ​​സേ​​​നാ അം​​​ഗ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ കൊ​​ല​​​ക്കു​​​റ്റ​​​ത്തി​​​നു കേ​​​സെ​​​ടു​​​ത്തി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​വ​​​ർ അ​​​റി​​​യി​​​ച്ചു. നി​​​ര​​​പ​​​രാ​​​ധി​​​ക​​​ളാ​​​യ കാ​​​ലി​​​ക്ക​​​ച്ച​​​വ​​ട​​ക്കാ​​​ർ സേ​​​ന​​​യു​​​ടെ വെ​​​ടി​​​യേ​​​റ്റു മ​​​രി​​​ക്കു​​​ന്ന​​​തു ന്യാ​​​യീ​​​ക​​​രി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്നും സം​​​ഭ​​​വ​​​ത്തി​​​ൽ ജു​​​ഡീ​​​ഷ​​​ൽ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും ഗു​​​ജ​​​ർ വം​​​ശ​​​ജ​​​രു​​​ടെ സം​​​ഘ​​​ട​​​ന​​യാ​​​യ ട്രൈ​​​ബ​​​ൽ റി​​​സ​​​ർ​​​ച്ച് ആ​​​ൻ​​​ഡ് ക​​​ൾ​​​ച്ച​​​റ​​​ൽ ഫൗ​​​ണ്ടേ​​​ഷ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. കു​​​റ്റ​​​ക്കാ​​​ർ​​​ക്ക​​​തി​​​രേ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി​​​യാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു കേ​​​ന്ദ്ര പ്ര​​​തി​​​രോ​​​ധ മ​​​ന്ത്രി നി​​​ർ​​​മ​​​ല ​സീ​​​താ​​രാ​​​മ​​​നു ക​​​ത്ത​​​യ​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​വ​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.