ചൈനീസ് പ്രതിരോധമന്ത്രി ഇന്ത്യയിലെത്തും
ചൈനീസ് പ്രതിരോധമന്ത്രി ഇന്ത്യയിലെത്തും
Monday, August 6, 2018 12:24 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ചൈ​​​നീ​​​സ് പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി വെ​​​യ് ഫെം​​​ഗെ ഈ ​​​മാ​​​സം അ​​​വ​​​സാ​​​നം ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തും. ഇ​​​തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി ഇ​​​രു​​​ സൈ​​​നി​​​ക​​​നേ​​​തൃത്വ​​​ങ്ങ​​​ളും ത​​​മ്മി​​​ലു​​​ള്ള ആ​​​ശ​​​യ​​​വി​​​നി​​​മ​​​യ​​​ത്തി​​​ന് ഹോ​​​ട്ട്‌​​​ലൈ​​​ൻ ബ​​​ന്ധം നി​​​ല​​​വി​​​ൽ​​​ വ​​​ന്നേ​​​ക്കും.

ഏ​​​പ്രി​​​ലി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി​​​യും ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചി​​​ൻ​​​പിം​​​ഗും വു​​​ഹാ​​​നി​​​ൽ ന​​​ട​​​ത്തി​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ലെ തീ​​​രു​​​മാ​​​ന​​​പ്ര​​​കാ​​​ര​​​മാ​​​ണ് അ​​​നാ​​​വ​​​ശ്യ​​​ ഏ​​​റ്റു​​​മു​​​ട്ട​​​ലു​​​ക​​​ൾ ഒ​​​ഴി​​​വാ​​​ക്കാ​​​നും ബ​​​ന്ധം മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു​​​മു​​​ള്ള ഹോ​​​ട്ട്‌​​​ലൈ​​​ൻ സം​​​വി​​​ധാ​​​നം.

നേ​​​ര​​​ത്തേ തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്ന​​​താ​​​ണെ​​​ങ്കി​​​ലും പ്രോ​​​ട്ടോ​​​ക്കോ​​​ൾ ത​​​ർ​​​ക്ക​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ഹോ​​​ട്ട്‌​​​ലൈ​​​ൻ നി​​​ല​​​വി​​​ൽ​​​ വ​​​രു​​​ന്ന​​​തു വൈ​​​കി. ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​ന​​​റ​​​ൽ ഓ​​​ഫ് മി​​​ലി​​​ട്ട​​​റി ഓ​​​പ്പ​​​റേ​​​ഷ​​​ൻ(ഡി​​​ജി​​​എം​​​ഒ)​​​​​​സും ചൈ​​​ന​​​യു​​​ടെ പീ​​​പ്പി​​​ൾ​​​സ് ലി​​​ബ​​​റേ​​​ഷ​​​ൻ ആ​​​ർ​​​മി​​​യി​​​ൽ (പി​​​എ​​​ൽ​​​എ) സ​​​മാ​​​ന​​​പ​​​ദ​​​വി​​​യി​​​ലു​​​ള്ള ​​​ഓ​​​ഫീ​​​സ​​​റും ത​​​മ്മി​​​ലാ​​​ക​​​ണം ഹോ​​​ട്ട്‌​​​ലൈ​​​ൻ എ​​​ന്ന​​​താ​​​ണ് ഇ​​​ന്ത്യ​​​യു​​​ടെ നി​​​ല​​​പാ​​​ട്. എ​​​ന്നാ​​​ൽ, അ​​​രു​​​ണാ​​​ച​​​ൽ അ​​​തി​​​ർ​​​ത്തി​​​യി​​​ലെ ചെ​​​ങ്ഡു കേ​​​ന്ദ്ര​​​മാ​​​യു​​​ള്ള ചൈ​​​നീ​​​സ് വെ​​​സ്റ്റേ​​​ൺ ക​​​മാ​​​ൻ​​​ഡും ഡി​​​ജി​​​എം​​​ഒ​​​യും ത​​​മ്മി​​​ൽ ബ​​​ന്ധം മ​​​തി​​​യെ​​​ന്നാ​​​ണ് ചൈ​​​നീ​​​സ് നി​​​ർ​​​ദേ​​​ശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.