ലൈം​ഗി​ക​പീ​ഡ​നം: യുപിയിലെ അ​ഭ​യ​കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് 24 പെ​ൺ​കു​ട്ടി​ക​ൾ ര​ക്ഷ​പ്പെ​ട്ടു
Monday, August 6, 2018 9:53 PM IST
ദേവരിയ: ലൈം​​​ഗി​​​കാ​​​തി​​​ക്ര​​​മ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ ദേ​​​വ​​​റി​​​യ​​​യി​​​ലെ അ​​​ഭ​​​യ​​​കേ​​​ന്ദ്ര​​​ത്തി​​​ൽ​​​നി​​​ന്ന് 24 പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളെ ര​​​ക്ഷ​​​പ്പെ​​ടു​​ത്തി. സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​ഭ​​​യ​​​കേ​​​ന്ദ്രം ന​​​ട​​​ത്തു​​​ന്ന ഗി​​​രി​​​ജാ ത്രി​​​പാ​​​ഠി​​​യെ​​​യും ഭ​​​ർ​​​ത്താ​​​വ് മോ​​​ഹ​​​ൻ ത്രി​​​പാ​​​ഠി​​​യെ​​​യും അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​താ​​​യി എ​​​സ്പി കാ​​​ഞ്ച​​​ന​​​ല​​​ത അ​​​റി​​​യി​​​ച്ചു. ബി​​​ഹാ​​​റി​​​ലെ മുസാ​​​ഫ​​​ർ​​​പു​​​രി​​​ലെ അ​​​ഭ​​​യ​​​കേ​​​ന്ദ്ര​​​ത്തി​​​ലേതിനു സ​​​മാ​​​ന​​​മാ​​​യ ലൈം​​​ഗി​​​കാ​​​രോ​​​പ​​​ണമെ​​​ണ് ദേ​​​വ​​​രിയ​​​യി​​​ൽ​​​നി​​​ന്ന് ഉ​​​യ​​​രു​​​ന്ന​​​ത്.

സ്റ്റേ​​​ഷ​​​ൻ റോ​​​ഡി​​​നു സ​​​മീ​​​പ​​​ത്തെ "മാ ​​​വി​​​ദ്യാ​​​വാ​​​സി​​​നി മ​​​ഹി​​​ളാ പ്ര​​​കി​​​ഷ​​​ൻ ഏ​​​വം സ​​​മാ​​​ജ് സേ​​​വ സ​​​ംസ്ഥാൻ' എ​​​ന്ന അ​​​ഭ​​​യ​​​കേ​​​ന്ദ്ര​​​ത്തി​​​ൽ​​​നി​​​ന്നാ​​​ണ് 24 പെ​​​ൺ​​​കു​​​ട്ടി​​​ക​​ളെ ര​​​ക്ഷ​​​പ്പെ​​ടു​​ത്തി​​യ​​ത്. അ​​​ഭ​​​യ​​​കേ​​​ന്ദ്ര​​​ത്തി​​​ൽ 42 അ​​​ന്തേ​​​വാ​​​സി​​​ക​​​ളാ​​​ണു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. 18 പേ​​രെ കാ​​ണാ​​നി​​ല്ല. അ​​​ഭ​​​യ​​​കേ​​​ന്ദ്ര​​​ത്തി​​​ൽ​​​നി​​​ന്നു പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളെ കാ​​​റി​​​ൽ പു​​​റ​​​ത്തു കൊ​​​ണ്ടു​​​പോ​​​യി പീ​​​ഡി​​​പ്പി​​​ച്ച ശേ​​​ഷം പി​​​റ്റേ​​​ന്നു രാ​​​വി​​​ലെ എ​​​ത്തി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നെ​​​ന്നും പെ​​​ൺ​​​കു​​​ട്ടി പോ​​​ലീ​​​സി​​​ൽ മൊ​​​ഴി ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.