ക​രു​ണാ​നി​ധി​യു​ടെ മ​ര​ണ​ത്തി​ൽ മ​നം​നൊ​ന്ത് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ൻ ആ​ത്മ​ഹ​ത്യ ചെ​യ്തു
Thursday, August 9, 2018 11:40 PM IST
കോ​യ​ന്പ​ത്തൂ​ർ: ഡി​എം​കെ നേ​താ​വ് ക​രു​ണാ​നി​ധി​യു​ടെ മ​ര​ണ​ത്തി​ൽ മ​നം​നൊ​ന്ത് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ൻ ആ​ത്മ​ഹ​ത്യ ചെ​യ്തു. കോ​ത്ത​ഗി​രി ക​ട്ട​പ്പെ​ട്ടു ഭാ​ഗ്യ​ന​ഗ​ർ ക​റു​പ്പ​യ്യ (60) യാ​ണ് മ​രി​ച്ച​ത്. കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ ക​റു​പ്പ​യ്യ ക​രു​ണാ​നി​ധി​യു​ടെ ക​ടു​ത്ത ആ​രാ​ധ​ക​നാ​യി​രു​ന്നു.

രോ​ഗ​ബാ​ധി​ത​നാ​യി ക​രു​ണാ​നി​ധി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​തു​മു​ത​ൽ ക​റു​പ്പ​യ്യ ഏ​റെ അ​സ്വ​സ്ഥ​നാ​യി​രു​ന്നു. മ​ര​ണ​വാ​ർ​ത്ത അ​റി​ഞ്ഞ ഉ​ട​നേ ദുഃ​ഖം താ​ങ്ങാ​നാ​കാ​തെ ക​റു​പ്പ​യ്യ ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.