അവാർഡ് വാപസി മോദിക്കെതിരായ ആസൂത്രിത നീക്കം: ആരോപണവുമായി മുൻ സാഹിത്യ അക്കാദമി അധ്യക്ഷൻ
Friday, August 10, 2018 1:01 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് വ​ർ​ധി​ച്ചുവ​രു​ന്ന അ​സ​ഹി​ഷ്ണു​ത​യി​ൽ പ്ര​തി​ഷേ​ധി​ച്ച് സാ​ഹി​ത്യ അ​ക്കാ​ദമി അ​വാ​ർ​ഡു​ക​ൾ തി​രി​ച്ചു ന​ൽ​കി​യ അ​വാ​ർ​ഡ് വാ​പ​സി​യെ പ​രി​ഹ​സി​ച്ചും കു​റ്റ​പ്പെ​ടു​ത്തി​യും മു​ൻ കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി അ​ധ്യ​ക്ഷ​ൻ വി​ശ്വ​നാ​ഥ് പ്ര​സാ​ദ് തി​വാ​രി. അ​വാ​ർ​ഡ് വാ​പ​സി ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​നോ​ടു​ള്ള വി​രോ​ധംകൊ​ണ്ടാ​ണെ​ന്നാ​ണ് തി​വാ​രി​യു​ടെ ആ​രോ​പ​ണം. അ​തി​നു​ള്ള തെ​ളി​വു​ക​ളും ത​ന്‍റെ പ​ക്ക​ലു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ടു​ന്നു.

പ്ര​മു​ഖ ഹി​ന്ദി ക​വി അ​ശോ​ക് വാ​ജ്പേ​യിയും ചി​ല മാ​ർ​ക്സി​സ്റ്റ് എ​ഴു​ത്തു​കാ​രും ആ​സൂ​ത്രണം ചെ​യ്തു ന​ട​പ്പാ​ക്കി​യ​താ​ണ് അ​വാ​ർ​ഡ് വാ​പ​സി എ​ന്നാ​ണ് തി​വാ​രി പ​റ​യു​ന്ന​ത്. "അ​വാ​ർ​ഡ് വാ​പ​സി​ക്കു പി​ന്നി​ലെ സ​ത്യ​വും കാ​പ​ട്യ​വും' എ​ന്ന പേ​രി​ലെ​ഴു​തി​യ ലേ​ഖ​ന​ത്തി​ലാ​ണ് തി​വാ​രി ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​ത്. അ​വാ​ർ​ഡ് വാ​പ​സി പ്ര​ചാ​ര​ണ​ത്തി​നി​ടെ മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ ക​വി കെ. ​സ​ച്ചി​ദാ​ന​ന്ദ​ൻ അ​യ​ച്ച ഇ​മെ​യി​ൽ സ​ന്ദേ​ശ​ത്തി​ൽത​ന്നെ ധാ​ർ​ഷ്ഠ്യ​ക്കാ​ര​ൻ എ​ന്നു വി​ശേ​ഷി​പ്പി​ച്ച​ത് അ​ങ്ങേ​യ​റ്റം വേ​ദ​നി​പ്പി​ച്ചു​വെ​ന്നും തി​വാ​രി പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.