ആധാർ വിവരങ്ങൾ ചോർത്താൻ കഴിയുമെന്ന് വെളിപ്പെടുത്തൽ
ആധാർ വിവരങ്ങൾ ചോർത്താൻ കഴിയുമെന്ന് വെളിപ്പെടുത്തൽ
Wednesday, September 12, 2018 1:08 AM IST
ന്യൂ​ഡ​ൽ​ഹി: ആ​ധാ​ർ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്താ​ൻ ക​ഴി​യു​മെ​ന്ന വാ​ദ​ത്തി​ന് തെ​ളി​വു​മാ​യി വി​ദ​ഗ്ധ​ർ. ഹഫിം​ഗ്ട​ണ്‍ പോ​സ്റ്റാ​ണ് വെറും 2500 രൂ​പ മു​ട​ക്കി വാ​ങ്ങു​ന്ന സോ​ഫ്റ്റ്‌​വേറിലൂ​ടെ ഇ​ന്ത്യ​യി​ലെ മു​ഴു​വ​ൻ ആ​ളു​ക​ളു​ടെ​യും ആ​ധാ​ർ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്താ​ൻ ക​ഴി​യു​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യ​ത്.

ആ​ധാ​ർ സോ​ഫ്റ്റുവേർ സു​ര​ക്ഷി​ത​മ​ല്ലെ​ന്ന് ഇ​ന്ത്യ​യി​ലെ​യും വി​ദേ​ശ​ത്തെ​യും വി​ദ​ഗ്ധ​രെ ഉ​ദ്ധ​രി​ച്ചു വെ​ബ്സൈ​റ്റ് റി​പ്പോ​ർ​ട്ട് ചെ​യ്തു. ഓ​ണ്‍ലൈ​നി​ൽ പ്ര​ച​രി​ക്കു​ന്ന സോ​ഫ്റ്റുവേർ പാ​ച്ച് വാ​ങ്ങി​യ ഹ​ഫിം​ഗ്സ്റ്റ​ണ്‍ പോ​സ്റ്റ് വി​ദ​ഗ്ധ​ർ​ക്ക് ന​ൽ​കു​ക​യും ആ​ധാ​ർ സോ​ഫ്റ്റുവേർ കോ​ഡ് പ​രി​ശോ​ധി​ക്കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യു​മാ​ണ് ചെ​യ്ത​ത്.

ആ​ധാ​ർ ഡാ​റ്റാ​ബേ​സ് ഹാ​ക്ക​ർ​മാ​ർ ചോ​ർ​ത്തി​യെ​ന്നും സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ ത​ക​ർ​ക്കാ​ൻ കെ​ൽ​പു​ള്ള സോ​ഫ്റ്റുവേർ പാ​ച്ചാ​ണ് ഓ​ണ്‍ലൈ​ൻ വ​ഴി പ്ര​ച​രി​ക്കു​ന്ന​തെ​ന്നും ഇ​തോ​ടെ വ്യ​ക്ത​മാ​യി. ആ​ധാ​ർ ന​ന്പ​ർ കി​ട്ടി​യാ​ൽ പോ​ലും ആ​ർ​ക്കും വി​വ​ര​ങ്ങ​ൾ ചോ​ർ​ത്താ​ൻ ക​ഴി​യി​ല്ലെ​ന്ന യു​ണിക്ക് ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ൻ അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യയുടെ(​യു​ഐ​ഡി​ഐ​എ) വാ​ദ​മാ​ണ് ഇ​തോ​ടെ പൊ​ളി​യു​ന്ന​ത്. ഹ​ഫിം​ഗ്സ്റ്റ​ണ്‍ പോ​സ്റ്റ് ഇ​ന്ത്യ ന​ട​ത്തി​യ മൂ​ന്ന് മാ​സ​ത്തെ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം ക​ണ്ടെ​ത്തി​യ​ത്. ബേ​സി​ക് കോ​ഡിം​ഗി​നെ കു​റി​ച്ച് വി​വ​ര​മു​ള്ള ആ​ർ​ക്കും ഡാ​റ്റാ​ബേ​സി​ൽ നു​ഴ​ഞ്ഞു​ക​യ​റി പു​തി​യ ന​ന്പ​റു​ണ്ടാ​ക്കാ​നാ​കു​മെ​ന്നാ​ണ് ഇ​വ​രു​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യ​ത്. ആ​ധാ​ർ സോ​ഫ്റ്റു​വേറിന്‍റെ സു​ര​ക്ഷാ ക​വ​ച​ങ്ങ​ൾ എ​ങ്ങ​നെ മ​റി​ക​ട​ക്കാം എ​ന്ന​തു വി​ശ​ദീ​ക​രി​ക്കു​ന്ന ടൂ​ട്ടോ​റി​യ​ൽ വീ​ഡി​യോ​ക​ൾ യു ട്യൂബിലടക്കം ഉണ്ട്. എ​ന്നാ​ൽ, യു​ഐ​ഡി​ഐ​എ അ​ധി​കൃ​ത​ർ ഇ​പ്പോ​ഴും അ​വ​കാ​ശ​പ്പെ​ടു​ന്ന​ത് ആ​ധാ​ർ വി​വ​ര​ങ്ങ​ൾ​ക്ക് സു​ര​ക്ഷാ പ്ര​ശ്ന​ങ്ങ​ൾ ഇ​ല്ലെ​ന്നാ​ണ്.


ഡേ​റ്റാ​ബേ​സി​ൽ ക​യ​റി​യാ​ൽ ഇ​തി​ന് ഓ​പ്പ​റേ​റ്റ​റു​ടെ ലൊ​ക്കേ​ഷ​ൻ വ്യ​ക്ത​മാ​ക്കു​ന്ന ജി​പി​എ​സ് സം​വി​ധാ​ന​മു​ണ്ട്. പാ​ച്ച് ഉ​പ​യോ​ഗി​ച്ച് നു​ഴ​ഞ്ഞു​ക​യ​റു​ന്ന​വ​ർ ഈ ​സം​വി​ധാ​ന​മാ​ണ് ആ​ദ്യം ഇ​ല്ലാ​താ​ക്കു​ന്ന​ത്. പി​ന്നീ​ട് ലോ​ക​ത്തെ​വി​ടെ നി​ന്നും നീ​ക്കം സാ​ധ്യ​മാ​കും. ആ​ധാ​ർ ന​ന്പ​റു​ക​ൾ എ​വി​ടെ​നി​ന്നും പ​ട​ച്ചു​വി​ടാ​നാ​കും. അം​ഗീ​കൃ​ത ഓ​പ്പ​റേ​റ്റ​റു​ടെ ഫോ​ട്ടോ​ഗ്രാ​ഫ് ഉ​പ​യോ​ഗി​ച്ചും ആ​ധി​കാ​രി​ക​ത ഉ​റ​പ്പാ​ക്കാ​ൻ ഇ​തു​വ​ഴി സാ​ധ്യ​മാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.