തലപ്പാവ് ധരിച്ച ദളിത് നേതാവിന്‍റെ ശിരോചർമം ഉരിഞ്ഞു
Wednesday, September 12, 2018 2:14 AM IST
ശി​​വ​​പു​​രി: ത​​ല​​പ്പാ​​വ് ധ​​രി​​ച്ച​​തി​​ന്‍റെ പേ​​രി​​ൽ ദ​​ളി​​ത് ബി​​എ​​സ്പി നേ​​താ​​വി​​ന്‍റെ ശി​​രോ​​ച​​ർ​​മം മൂ​​ന്നം​​ഗ സം​​ഘം ക​​ത്തി​​കൊ​​ണ്ട് ഉ​​രി​​ഞ്ഞെ​​ടു​​ത്തു. മ​​ധ്യ​​പ്ര​​ദേ​​ശി​​ലെ ശി​​വ​​പു​​രി ജി​​ല്ല​​യി​​ലാ​​ണു സം​​ഭ​​വം. സ​​ർ​​ദാ​​ർ സിം​​ഗ് ജാ​​ദ​​വ്(45) ആ​​ണു ഗു​​ർ​​ജാ​​ർ സ​​മു​​ദാ​​യ​​ക്കാ​​രു​​ടെ ആ​​ക്ര​​മ​​ണ​​ത്തി​​നി​​ര​​യാ​​യി ഗ്വാ​​ളി​​യ​​റി​​ലെ ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലു​​ള്ള​​ത്.


സെ​​പ്റ്റം​​ബ​​ർ മൂ​​ന്നു മ​​ഹോ​​ബ ഗ്രാ​​മ​​ത്തി​​ൽ​​വ​​ച്ചാ​​യി​​രു​​ന്നു ജാ​​ദ​​വ് ആ​​ക്ര​​മ​​ണ​​ത്തി​​നി​​ര​​യാ​​യ​​ത്. സു​​രേ​​ന്ദ്ര ഗു​​ർ​​ജാ​​ർ എ​​ന്ന​​യാ​​ളു​​ടെ വീ​​ട്ടി​​ലേ​​ക്കു വി​​ളി​​ച്ചു​​വ​​രു​​ത്തി​​യാ​​ണു ജാ​​ദ​​വി​​ന്‍റെ ശി​​രോ​​ച​​ർ​​മം ഉ​​രി​​ഞ്ഞ​​ത്. സം​​ഭ​​വ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് പോ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.