രാജീവ് വധക്കേസിലെ പ്രതികളുടെ മോചനം: ഗവർണറിൽ വിശ്വാസമെന്ന് തമിഴ്നാട്
രാജീവ് വധക്കേസിലെ പ്രതികളുടെ മോചനം: ഗവർണറിൽ വിശ്വാസമെന്ന് തമിഴ്നാട്
Thursday, September 13, 2018 12:25 AM IST
ചെ​​​ന്നൈ: രാ​​​ജീ​​​വ് വ​​​ധ​​​ക്കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ളു​​​ടെ ജ​​​യി​​​ൽ​​മോ​​​ച​​​നം സം​​​ബ​​​ന്ധി​​​ച്ച് ഗ​​​വ​​​ർ​​​ണ​​​ർ ബ​​​ൻ​​​വാ​​​രി​​​ലാ​​​ൽ പു​​​രോ​​​ഹി​​​ത് ഉ​​​ചി​​​ത​​​തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​മെ​​​ന്നു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​താ​​​യി ത​​​മി​​​ഴ്നാ​​​ട് സ​​​ർ​​​ക്കാ​​​ർ.

ന​​​ളി​​​നി, ഭ​​​ർ​​​ത്താ​​​വ് ശ്രീ​​​ഹ​​​ര​​​ൻ (മു​​​രു​​​ക​​​ൻ), പേ​​​ര​​​റി​​​വാ​​​ള​​​ൻ, റോ​​​ബ​​​ർ​​​ട്ട് പ​​​യ​​​സ്, ജ​​​യ​​​കു​​​മാ​​​ർ, ര​​​വി​​​ച​​​ന്ദ്ര​​​ൻ, ശാ​​​ന്ത​​​ൻ എ​​​ന്നീ ഏ​​​ഴു പ്ര​​​തി​​​ക​​​ളെ വി​​ട്ട​​യ​​യ്ക്ക​​ണ​​മെ​​ന്നു മ​​​ന്ത്രി​​​സ​​​ഭ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഗ​​​വ​​​ർ​​​ണ​​​ർ​​​ക്കു ശി​​​പാ​​​ർ​​​ശ ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ത​​​മി​​​ഴ്ജ​​​ന​​​ത​​​യെ ബ​​​ഹു​​​മാ​​​നി​​​ക്കു​​​ന്ന​​​യാ​​​ളാ​​​ണ് ഗ​​​വ​​​ർ​​​ണ​​​ർ. ശ​​​രി​​​യാ​​​യ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​മെ​​​ന്നാ​​​ണു വി​​​ശ്വാ​​​സ​​​മെ​​​ന്നും ഫി​​​ഷ​​​റീ​​​സ് മ​​​ന്ത്രി ഡി. ​​​ജ​​​യ​​​കു​​​മാ​​​ർ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.