അഗസ്റ്റ വെസ്റ്റ്‌ലാൻഡ് അഴിമതി: മുൻ വ്യോമസേനാ മേധാവിക്ക് ജാമ്യം
Thursday, September 13, 2018 12:26 AM IST
ന്യൂ​ഡ​ൽ​ഹി: അ​ഗ​സ്റ്റ വെസ്റ്റ്‌ലാൻ ഡ് ഹെ​ലി​കോ​പ്റ്റ​ർ അ​ഴി​മ​തി​ക്കേ​സി​ൽ മു​ൻ വ്യോ​മ​സേ​നാ മേ​ധാ​വി എ​സ്.​പി ത്യാ​ഗി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് ഡ​ൽ​ഹി പാ​ട്യാ​ല ഹൗ​സ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. ഒ​രു ല​ക്ഷം രൂ​പ​യു​ടെ സു​ര​ക്ഷ​യി​ലാ​ണ് ജാ​മ്യം. 3,600 കോ​ടി രൂ​പ​യു​ടെ അ​ഴി​മ​തി​ക്കേ​സി​ൽ 30 പ്ര​തി​ക​ൾ ഉ​ൾ​പ്പെ​ട്ട കു​റ്റ​പ​ത്ര​ങ്ങ​ളാ​ണ് കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. എ​ല്ലാ​വ​രോ​ടും കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശ​മു​ണ്ടാ​യി​രു​ന്നു. അ​ഗ​സ്റ്റ ക​ന്പ​നി പ്ര​തി​നി​ധി​ക​ള​ട​ക്ക​മു​ള്ള വി​ദേ​ശി​ക​ൾ കോ​ട​തി​യി​ൽ എ​ത്തി​യി​ല്ല.


2007ൽ ​യു​പി​എ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണ് രാഷ്‌ട്രപതിയും പ്ര​ധാ​ന​മ​ന്ത്രി​യും അ​ട​ക്ക​മു​ള്ള​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ആ​ഡം​ബ​ര ഹെ​ലി​കോ​പ്ട​റു​ക​ൾ വാ​ങ്ങാ​ൻ ഇ​റ്റാ​ലി​യ​ൻ ക​ന്പ​നി​യു​മാ​യി ക​രാ​ർ ഒ​പ്പി​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.