ഇന്ധനവില: പ്രതിദിന വർധനയിൽ ഇടപെടാനാവില്ലെന്നു കോടതി
ഇന്ധനവില: പ്രതിദിന വർധനയിൽ ഇടപെടാനാവില്ലെന്നു കോടതി
Thursday, September 13, 2018 12:26 AM IST
ന്യൂ​ഡ​ൽ​ഹി:പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെയും പ്ര​തി​ദി​ന വി​ല വ​ർ​ധ​ന​വി​ൽ ഇ​ട​പെ​ടാ​നാ​കി​ല്ലെ​ന്നു ഡ​ൽ​ഹി ഹൈ​ക്കോ​ട​തി. ഇ​ത് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ സാ​ന്പ​ത്തി​ക ന​യ​പ​ര​മാ​യ തീ​രു​മാ​ന​മാ​ണ്. കോ​ട​തി ഇ​തി​ൽ നി​ന്നു മാ​റി നി​ൽ​ക്കേ​ണ്ട​താ​ണെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് രാ​ജേ​ന്ദ്ര മേ​നോ​ൻ, ജ​സ്റ്റീ​സ് വി.​കെ റാ​വു എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ന​യ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ടു​ന്ന​ത് വ​ലി​യ സാ​ന്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​കാ​ൻ ഇ​ട​യാ​കു​മെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ന്ധ​ന വി​ല വ​ർ​ധ​ന​ സാ​ന്പ​ത്തി​ക ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. ഇ​തു​പോ​ലെ മ​റ്റു വ​ലി​യ സാ​ന്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ളു​മു​ണ്ട്. കോ​ട​തി​ക​ളി​ൽ ഇ​തി​ൽ നി​ന്നൊ​ഴി​ഞ്ഞു നി​ൽ​ക്കു​ക​യാ​ണ് വേ​ണ്ട​ത്. വി​ല പി​ടി​ച്ചു നി​ർ​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കേ​ണ്ട​ത് സ​ർ​ക്കാ​ർ ത​ന്നെ​യാ​ണ്. ഇ​തി​നാ​യി ഒ​രു നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ക്കാ​നാ​കി​ല്ലെ​ന്നും കോ​ട​തി അ​റി​യി​ച്ചു.


ഡ​ൽ​ഹി നി​വാ​സി പൂ​ജാ മ​ഹാ​ജ​നാ​ണ് പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ന്യാ​യ വി​ല നി​ശ്ച​യി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ ജൂ​ലൈ​യി​ലും പൂ​ജാ മ​ഹാ​ജ​ൻ ഹ​ർ​ജി ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ഹ​ർ​ജി​യെ നി​വേ​ദ​ന​മാ​യി ക​ണ​ക്കാ​ക്കി ന​ട​പ​ടി​യെ​ടു​ക്കാ​ൻ കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് കോ​ട​തി തീ​ർ​പ്പാ​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.