സുപ്രീംകോടതി മെഡിക്കൽ ഓർഡിനൻസ് റദ്ദാക്കി
സുപ്രീംകോടതി മെഡിക്കൽ ഓർഡിനൻസ് റദ്ദാക്കി
Thursday, September 13, 2018 12:26 AM IST
ന്യൂ​ഡ​ൽ​ഹി: ക​ണ്ണൂ​ർ, ക​രു​ണ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​വേ​ശ​നം ത​ട​ഞ്ഞ ന​ട​പ​ടി​യെ മ​റി​ക​ട​ക്കാ​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന മെ​ഡി​ക്ക​ൽ ഓ​ർ​ഡി​ന​ൻ​സ് സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി. പ്ര​വേ​ശ​നം റ​ദ്ദാ​ക്കി​യ സു​പ്രീംകോ​ട​തി​ വി​ധി മ​റി​ക​ട​ക്കാ​ൻ ഓ​ർ​ഡി​ന​ൻ​സ് ഇ​റ​ക്കി​യ സ​ർ​ക്കാ​രി​ന് ശ​ക്ത​മാ​യ തി​രി​ച്ച​ടി ന​ൽ​കി​യാ​ണ് ഇ​തു റ​ദ്ദാ​ക്കി​യ​ത്. മെ​ഡി​ക്ക​ൽ കൗ​ണ്‍സി​ൽ ഓ​ഫ് ഇ​ന്ത്യയു​ടെ ഹ​ർ​ജി​യി​ൽ ജ​സ്റ്റീ​സ് അ​രു​ണ്‍ മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ര​ണ്ടം​ഗ ബെ​ഞ്ചാ​ണ് വി​ധി പ​റ​ഞ്ഞ​ത്. വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി പ​രി​ഗ​ണി​ച്ചാ​ണ് ഓ​ർ​ഡി​ന​ൻ​സ് കൊ​ണ്ടു​വ​ന്ന​തെ​ന്ന സ​ർ​ക്കാ​ർ വാ​ദം കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല.

സു​പ്രീംകോ​ട​തി, ഹൈ​ക്കോ​ട​തി വി​ധി​ക​ളെ മ​റി​ക​ട​ക്കാ​ൻ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ അ​ട്ടി​മ​റി ന​ട​ത്തി​യാ​ണ് സ​ർ​ക്കാ​ർ ഓ​ർ​ഡി​ന​ൻ​സ് ഇ​റ​ക്കി​യ​ത്. കോ​ട​തി​യു​ടെ അ​ധി​കാ​ര​ത്തി​ലും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്കു​ം ക​ട​ന്നുക​യ​റ്റ​വും ന​ട​ത്തി: വിധിയിൽ പറയുന്നു. കോ​ട​തിവി​ധി മ​റി​ക​ട​ക്കാ​ൻ ഓ​ർ​ഡി​ന​ൻ​സ് കൊ​ണ്ടു വ​ന്ന​ത് കോ​ട​തി​യ​ല​ക്ഷ്യം അ​ല്ലേ​യെ​ന്നു മു​ൻ​പ് കോ​ട​തി ആ​രാ​ഞ്ഞി​രു​ന്നു. മെ​ഡി​ക്ക​ൽ കൗ​ണ്‍സി​ൽ ഓ​ഫ് ഇ​ന്ത്യ​യു​ടെ ഹ​ർ​ജി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ച സു​പ്രീം​കോ​ട​തി ഏ​പ്രി​ലി​ൽ ത​ന്നെ ഓ​ർ​ഡി​ന​ൻ​സ് സ്റ്റേ ​ചെ​യ്തി​രു​ന്നു.


സ്വ​കാ​ര്യ ട്ര​സ്റ്റു​ക​ൾ​ക്കു കീ​ഴി​ൽ ന​ട​ത്തു​ന്ന ക​ണ്ണൂ​ർ, ക​രു​ണ സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ 2016-2017 വ​ർ​ഷ​ത്തെ എം​ബി​ബി​എ​സ് പ്ര​വേ​ശ​നം മേ​ൽ​നോ​ട്ട സ​മി​തി റ​ദ്ദാ​ക്കി​യി​രു​ന്നു. ഓ​ണ്‍ലൈ​ൻ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ചി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ന​ട​പ​ടി. സ​മി​തി​യു​ടെ ന​ട​പ​ടി​ക്കെ​തി​രേ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ര​ണ്ടു കോ​ള​ജു​ക​ൾ​ക്കും ഒ​രു ല​ക്ഷം രൂ​പ വീ​തം പി​ഴ​യും ഹൈ​ക്കോ​ട​തി വി​ധി​ച്ചു. കോ​ള​ജു​ക​ളു​ടെ ഹ​ർ​ജി​യി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം മാ​ർ​ച്ചി​ലാ​ണ് പ്ര​വേ​ശ​നം റ​ദ്ദാ​ക്കി​യ ന​ട​പ​ടി സു​പ്രീം​കോ​ട​തി ശ​രി​വ​ച്ച​ത്. വി​ദ്യാ​ർ​ഥി​ക​ൾ ന​ൽ​കി​യ പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി​യും ത​ള്ളി​യി​രു​ന്നു.

ഇ​തി​നു​ശേ​ഷ​മാ​ണ് ഇ​രു​കോ​ള​ജു​ക​ളി​ലേ​യും പ്ര​വേ​ശ​നം ക്ര​മ​പ്പെ​ടു​ത്താ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഓ​ർ​ഡി​ന​ൻ​സ് ഇ​റ​ക്കി​യ​ത്. കോ​ട​തി​വി​ധി​യെ മ​റി​ക​ട​ക്കാ​നാ​ണ് ഓ​ർ​ഡി​ൻ​സ് എ​ന്നും പ്ര​വേ​ശ​ന​ത്തി​ലെ യോ​ഗ്യ​താ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​പ്പെ​ട്ടി​ല്ലെ​ന്നും മെ​ഡി​ക്ക​ൽ കൗ​ണ്‍സി​ൽ ഓ​ഫ് ഇ​ന്ത്യ വാ​ദി​ച്ചു.

സെ​ബി മാ​ത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.