എ.കെ. ആന്‍റണി കോൺഗ്രസ് കോർ കമ്മിറ്റി ചെയർമാൻ
എ.കെ. ആന്‍റണി കോൺഗ്രസ്  കോർ കമ്മിറ്റി ചെയർമാൻ
Sunday, September 16, 2018 12:44 AM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള കോ​ൺ​ഗ്ര​സി​ന്‍റെ വി​വി​ധ ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ച്ചു. എ.​കെ.​ആ​ന്‍റ​ണി കോ​ർ ക​മ്മി​റ്റി​യു​ടെ​യും പി.​ചി​ദം​ബ​രം മാ​നി​ഫെ​സ്റ്റോ ക​മ്മി​റ്റി​യു​ടെ​യും ആ​ന​ന്ദ് ശ​ർ​മ പ​ബ്ലി​സി​റ്റി ക​മ്മി​റ്റി​യു​ടെ​യും ചെ​യ​ർ​മാ​നാ​യി​രി​ക്കും. ത​ന്ത്ര​ങ്ങ​ളും സ​ഖ്യ​ങ്ങ​ളും രൂ​പ​പ്പെ​ടു​ത്തു​ന്ന​ത് കോ​ർ ക​മ്മി​റ്റി​യാ​ണ്. ഇ​തി​ന്‍റെ ക​ൺ​വീ​ന​ർ​സ്ഥാ​നം ജ​യ​റാം ര​മേ​ശി​നാ​ണ്.പാ​ർ​ട്ടി ഗ​വേ​ഷ​ണ വി​ഭാ​ഗം മേ​ധാ​വി രാ​ജീ​വ് ഗൗ​ഡ മാ​നി​ഫെ​സ്റ്റോ ക​മ്മി​റ്റി ക​ൺ​വീ​ന​റാ​ണ്. ഡ​ൽ​ഹി​യി​ൽ നി​ന്നു​ള്ള പ​വ​ൻ ഖേ​ര പ​ബ്ലി​സി​റ്റി ക​മ്മി​റ്റി​യു​ടെ ക​ൺ​വീ​ന​റാ​യി.


കോ​ർ ക​മ്മി​റ്റി​യി​ൽ ആ​ന്‍റ​ണി​ക്കും ര​മേ​ശി​നും പു​റ​മേ ചി​ദം​ബ​രം, അ​ശോ​ക് ഗേ​ലോ​ട്ട്, ഗു​ലാം​ന​ബി ആ​സാ​ദ്, മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, അ​ഹ​മ്മ​ദ് പ​ട്ടേ​ൽ, ര​ൺ​ദീ​പ് സു​ർ​ജേ​വാ​ല, കെ.​സി.​വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​രു​ണ്ട്.കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ​ഗാ​ന്ധി ന​ട​ത്തി​യ ഈ ​നി​യ​മ​ന​ങ്ങ​ൾ ഗേ​ലോ​ട്ടാ​ണു മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.