പ്രശാന്ത് കിഷോർ ജെഡി-യുവിൽ
പ്രശാന്ത് കിഷോർ ജെഡി-യുവിൽ
Monday, September 17, 2018 12:23 AM IST
പാ​​റ്റ്ന: തെ​​ര​​ഞ്ഞെ​​ടു​​പ്പു പ്ര​​ചാ​​ര​​ണ ത​​ന്ത്ര​​ങ്ങ​​ളി​​ൽ വി​​ദ​​ഗ്ധ​​നാ​​യ പ്ര​​ശാ​​ന്ത് കി​​ഷോ​​ർ ജെ​​ഡി-​​യു​​വി​​ൽ ചേ​​ർ​​ന്നു. ബി​​ഹാ​​ർ മു​​ഖ്യ​​മ​​ന്ത്രി​​യും ജെ​​ഡി-​​യു അ​​ധ്യ​​ക്ഷ​​നു​​മാ​​യ നി​​തീ​​ഷ്കു​​മാ​​റി​​ന്‍റെ സാ​​ന്നി​​ധ്യ​​ത്തി​​ലാ​​ണു പ്ര​​ശാ​​ന്ത് കി​​ഷോ​​ർ(41) പാ​​ർ​​ട്ടി​​യി​​ൽ അം​​ഗ​​മാ​​യ​​ത്.

ബി​​ഹാ​​റി​​ലെ ബ​​ക്സ​​ർ ജി​​ല്ല​​ക്കാ​​ര​​നാ​​ണ് ഇ​​ദ്ദേ​​ഹം. 2014ൽ ​​ന​​രേ​​ന്ദ്ര മോ​​ദി​​യു​​ടെ പ്ര​​ചാ​​ര​​ണ​​ത​​ന്ത്ര​​ങ്ങ​​ൾ​​ക്കു രൂ​​പം ന​​ല്കി​​യ​​തി​​ലൂ​​ടെ​​യാ​​ണു പ്ര​​ശാ​​ന്ത് കി​​ഷോ​​ർ ശ്ര​​ദ്ധി​​ക്ക​​പ്പെ​​ട്ട​​ത്. 2015ൽ ​​ജെ​​ഡി​​യു-​​ആ​​ർ​​ജെ​​ഡി-​​കോ​​ൺ​​ഗ്ര​​സ് മ​​ഹാ​​സ​​ഖ്യ​​ത്തി​​നുവേ​​ണ്ടി ത​​ന്ത്ര​​ങ്ങ​​ൾ ആ​​വി​​ഷ്ക​​രി​​ച്ച​​ത് പ്ര​​ശാ​​ന്താ​​യി​​രു​​ന്നു. കാ​​ബി​​ന​​റ്റ് റാ​​ങ്കോ​​ടെ പ്ര​​ശാ​​ന്തി​​നെ നി​​തീ​​ഷ്കു​​മാ​​ർ ഉ​​പ​​ദേ​​ശ​​ക​​നാ​​യി നി​​യ​​മി​​ച്ചു. 2017ൽ ​​പ​​ഞ്ചാ​​ബി​​ൽ കോ​​ൺ​​ഗ്ര​​സി​​നുവേ​​ണ്ടി വി​​ജ​​യ​​ക​​ര​​മാ​​യി പ്ര​​വ​​ർ​​ത്തി​​ച്ച ഇ​​ദ്ദേ​​ഹ​​ത്തി​​ന് യു​​പി​​യി​​ൽ കോ​​ൺ​​ഗ്ര​​സി​​നാ​​യി ഒ​​ന്നും ചെ​​യ്യാ​​നാ​​യി​​ല്ല. ഏ​​ഴു സീ​​റ്റ് മാ​​ത്ര​​മാ​​ണു യു​​പി​​യി​​ൽ കോ​​ൺ​​ഗ്ര​​സി​​നു കി​​ട്ടി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.