കോടതിയലക്ഷ്യം: മനോജ് തിവാരിക്ക് സുപ്രീംകോടതി നോട്ടീസ്
Wednesday, September 19, 2018 11:30 PM IST
ന്യൂ​ഡ​ൽ​ഹി: അ​ന​ധി​കൃ​ത നി​ർ​മാ​ണം ത​ട​ഞ്ഞ് മു​ദ്ര​വച്ച കെ​ട്ടി​ട​ത്തി​ന്‍റെ സീ​ൽ ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ ഡ​ൽ​ഹി ബി​ജെ​പി പ്ര​സി​ഡ​ന്‍റ് മ​നോ​ജ് തി​വാ​രി​ക്ക് സു​പ്രീം​കോ​ട​തി കോ​ട​തി​യ​ല​ക്ഷ്യ കേ​സി​ൽ നോ​ട്ടീ​സ് അ​യ​ച്ചു. സു​പ്രീം കോ​ട​തി നി​യോ​ഗി​ച്ച സ​മി​തി ന​ൽ​കി​യ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് ജ​സ്റ്റീ​സു​മാ​രാ​യ മ​ദ​ൻ ബി. ​ലോ​കു​ർ, ദീ​പ​ക് ഗു​പ്ത, അ​ബ്ദു​ൾ ന​സീ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന മൂ​ന്നം​ഗ ബെ​ഞ്ചി​ന്‍റെ ന​ട​പ​ടി. അ​ടു​ത്ത വ്യാ​ഴാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​നും നി​ർ​ദേ​ശി​ച്ചു.

പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​തി​നു പി​ന്നാ​ലെ​യാ​ണ് കോ​ട​തി​യ​ല​ക്ഷ്യ​ത്തി​നു സു​പ്രീം​കോ​ട​തി ന​ട​പ​ടി ആ​രം​ഭി​ച്ച​ത്. മേ​ൽ​നോ​ട്ട സ​മി​തി​യു​ടെ ന​ട​പ​ടി​ക​ളി​ൽ ആ​രും ഇ​ട​പെ​ട​രു​തെ​ന്നു കോ​ട​തി നേ​ര​ത്തേ നി​ർ​ദേ​ശി​ച്ചി​രു​ന്ന​താ​ണെ​ന്നും പ്ര​തി ശി​ക്ഷ അ​ർ​ഹി​ക്കു​ന്നു​ണ്ടെ​ന്നും മേ​ൽ​നോ​ട്ട​സ​മി​തി കോ​ട​തി​യെ ബോ​ധി​പ്പി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ൽ രാ​ഷ്‌ട്രീയ നേ​ട്ട​മു​ണ്ടാ​ക്കാ​ൻ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി​യ കോടതി നോ​ട്ടീ​സ് ​അയ യ്ക്കാ​ൻ നി​ർ​ദേ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.