ഐഎസ് ബന്ധം: മലയാളി യുവാവ് കാബൂളിൽ പിടിയിൽ
Thursday, September 20, 2018 1:13 AM IST
ന്യൂ​​ഡ​​ൽ​​ഹി: ഐ​എ​​സ് ബ​​ന്ധ​​മു​​ള്ള മ​​ല​​യാ​​ളി യു​​വാ​​വ് എ​​ൻ​ഐ​എ​യു​​ടെ പി​​ടി​​യി​​ൽ. വ​​യ​​നാ​​ട് ക​​ൽ​​പ്പ​​റ്റ സ്വ​​ദേ​​ശി ന​​ഷി​​ദു​​ൾ ഹം​​സ​​ഫ​​ർ (26) ആ​​ണ് അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ലെ കാ​​ബൂ​ളി​​ൽ​നി​​ന്നു പി​​ടി​​യി​​ലാ​​യ​​ത്. അ​​ഫ്ഗാ​​ൻ സു​​ര​​ക്ഷാ ഏ​​ജ​​ൻ​​സി​​യു​​മാ​​യി യോ​​ജി​​ച്ച് എ​​ൻ​​ഐ​​എ പി​​ടി​​കൂ​​ടി​​യ ഇ​​യാ​​ളെ ഇ​​ന്ന​​ലെ ഡ​​ൽ​​ഹി​​യി​​ലെ​​ത്തി​​ച്ചു.

2015ൽ ​​കാ​​സ​​ർ​​ഗോ​​ഡ് ഐ​എ​​സ് റി​​ക്രൂ​​ട്ട്മെ​ന്‍റ് ന​​ട​​ത്തി​​യെ​​ന്ന​തു സം​ബ​ന്ധി​ച്ച​ കേ​​സി​​ലാ​​ണ് ഇ​​യാ​​ൾ പി​​ടി​​യി​​ലാ​​യ​​ത്. ന​​ഷി​​ദു​​ൾ മ​​റ്റ് 14 പേ​​ർ​ക്കൊ​​പ്പം 2016 മേ​​യ് - ജൂ​​ണി​​ൽ മ​​ധ്യേ​​ഷ്യ​​ൻ രാ​​ജ്യ​​ങ്ങ​​ളി​​ലും പി​​ന്നീ​​ട് അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ലും എ​​ത്തു​​ക​​യാ​​യി​​രു​​ന്നെ​​ന്ന് എ​​ൻ​​ഐ​​എ പ​​റ​​യു​​ന്നു. ഇ​​ന്ത്യ​​ക്കെ​​തി​​രേ​​യു​​ള്ള നീ​​ക്ക​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി മ​​സ്ക​​റ്റ്, ഒ​​മാ​​ൻ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ ന​​ട​​ത്തി​​യ ഗൂ​​ഢാ​​ലോ​​ച​​ന​​ക​​ളി​​ലും ഇ​​വ​​ർ പ​​ങ്കെ​​ടു​​ത്തി​​ട്ടു​​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.


കാ​​ബൂ​ളി​​ൽ​നി​ന്നു ഡ​​ൽ​​ഹി​​യി​​ലെ​​ത്തി​​ച്ച ന​​ഷി​​ദു​​ൾ ഹം​​സ​​ഫ​​റി​​നെ ഇ​​ന്ന​​ലെ എ​​ൻ​​ഐ​​എ കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി. ഇ​​യാ​​ളെ ഉ​​ട​​നെ എ​​റ​​ണാ​​കു​​ള​​ത്തെ എ​​ൻ​ഐ​എ കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കു​​മെ​​ന്നും പ​​ത്ര​​ക്കു​​റി​​പ്പി​​ൽ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.