ഛത്തീസ്ഗഡിൽ ജോഗി-മായാവതി സഖ്യം
ഛത്തീസ്ഗഡിൽ  ജോഗി-മായാവതി സഖ്യം
Friday, September 21, 2018 1:05 AM IST
ല​​ക്നോ: ഛത്തീ​​സ്ഗ​​ഡി​​ൽ അ​​ജി​​ത് ജോ​​ഗി​​യു​​ടെ പാ​​ർ​​ട്ടി​​യാ​​യ ജ​​ന​​ത കോ​​ൺ​​ഗ്ര​​സു​​മാ​​യി(​​ജെ​​സി​​സി) സ​​ഖ്യ​​മു​​ണ്ടാ​​ക്കു​​മെ​​ന്നു ബി​​എ​​സ്പി അ​​ധ്യ​​ക്ഷ മാ​​യാ​​വ​​തി പ്ര​​ഖ്യാ​​പി​​ച്ചു. ബി​​എ​​സ്പി​​യു​​മാ​​യി സ​​ഖ്യ​​ത്തി​​നു ശ്ര​​മി​​ച്ച കോ​​ൺ​​ഗ്ര​​സി​​ന് ക​​ന​​ത്ത ആ​​ഘാ​​ത​​മാ​​യി മാ​​യാ​​വ​​തി​​യു​​ടെ ന​​ട​​പ​​ടി.

90 സീ​​റ്റു​​ക​​ളാ​​ണു ഛത്തീ​​സ്ഗ​​ഡി​​ലു​​ള്ള​​ത്. ബി​​എ​​സ്പി 35 സീ​​റ്റു​​ക​​ളി​​ലും ജെ​​സി​​സി 55 സീ​​റ്റു​​ക​​ളി​​ലും മ​​ത്സ​​രി​​ക്കും. അ​​ജി​​ത് ജോ​​ഗി ജെ​​സി​​സി-​​ബി​​എ​​സ്പി സ​​ഖ്യ​​ത്തി​​ന്‍റെ മു​​ഖ്യ​​മ​​ന്ത്രി​​സ്ഥാ​​നാ​​ർ​​ഥി​​യാ​​കും. ജ​​ൻ​​ജ്ഗീ​​ർ-​​ച​​ന്പ, റാ​​യ്ഗ​​ഡ്, ബ​​സ്ത​​ർ മേ​​ഖ​​ല​​ക​​ളി​​ൽ ദ​​ളി​​ത് വി​​ഭാ​​ഗ​​ത്തി​​നു സ്വാ​​ധീ​​ന​​മു​​ണ്ട്. ആ​​ദി​​വാ​​സ-​​ദ​​ളി​​ത് വി​​ഭാ​​ഗ​​ങ്ങ​​ൾ ചേ​​ർ​​ന്നാ​​ൽ ഛത്തീ​​സ്ഗ​​ഡ് ജ​​ന​​സം​​ഖ്യ​​യു​​ടെ പ​​കു​​തി​​യോ​​ള​​മാ​​കും. അ​​ജി​​ത് ജോ​​ഗി​​ക്ക് ആ​​ദി​​വാ​​സ വി​​ഭാ​​ഗ​​ത്തി​​ൽ സ്വാ​​ധീ​​ന​​മു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.