മെക്ക മസ്ജിദ് കേസിൽ അസീമാനന്ദയെ വെറുതേ വിട്ട ജഡ്ജി ബിജെപിയിലേക്ക്
മെക്ക മസ്ജിദ് കേസിൽ അസീമാനന്ദയെ  വെറുതേ വിട്ട ജഡ്ജി ബിജെപിയിലേക്ക്
Saturday, September 22, 2018 12:08 AM IST
ഹൈ​​ദ​​രാ​​ബാ​​ദ്: 58 പേ​​ർ കൊ​​ല്ല​​പ്പെ​​ട്ട മെ​​ക്ക മ​​സ്ജി​​ദ് സ്ഫോ​​ട​​ന​​ക്കേ​​സി​​ൽ തീ​​വ്ര ഹി​​ന്ദു​​ത്വ നേ​​താ​​വ് അ​​സീ​​മാ​​ന​​ന്ദ​​യെ വെ​​റു​​തേ വി​​ട്ട മു​​ൻ ജ​​ഡ്ജി കെ. ​​ര​​വീ​​ന്ദ​​ർ റെ​​ഡ്ഡി ബി​​ജെ​​പി​​യി​​ൽ ചേ​​രാ​​ൻ ആ​​ഗ്ര​​ഹം പ്ര​​ക​​ടി​​പ്പി​​ച്ചു. രാ​​ജ്യ​​സ്നേ​​ഹ​​മു​​ള്ള പാ​​ർ​​ട്ടി​​യാ​​ണു ബി​​ജെ​​പി​​യെ​​ന്നാ​​ണു റെ​​ഡ്ഡി വി​​ശേ​​ഷി​​പ്പി​​ച്ച​​ത്. ര​​വീ​​ന്ദ​​ർ റെ​​ഡ്ഡി​​യെ ബി​​ജെ​​പി​​യി​​ലേ​​ക്കു സ്വാ​​ഗ​​തം ചെ​​യ്തു​​കൊ​​ണ്ടു​​ള്ള ബാ​​ന​​റു​​ക​​ൾ ഹൈ​​ദ​​രാ​​ബാ​​ദി​​ൽ ഉ​​യ​​ർ​​ത്തി​​യി​​ട്ടു​​ണ്ട്.

ഏ​​പ്രി​​ൽ 16നാ​​ണു മെ​​ക്ക മ​​സ്ജി​​ദ് കേ​​സി​​ൽ കെ. ​​ര​​വീ​​ന്ദ​​ർ റെ​​ഡ്ഡി വി​​ധി പ്ര​​ഖ്യാ​​പി​​ച്ച​​ത്. അ​​സീ​​മാ​​ന​​ന്ദ​​യെ​​യും മ​​റ്റു നാ​​ലു പേ​​രെ​​യും റെ​​ഡ്ഡി വെ​​റു​​തേ വി​​ട്ടി​​രു​​ന്നു. 2007 മേ​​യ് 18നാ​​യി​​രു​​ന്നു മെ​​ക്ക മ​​സ്ജി​​ദി​​ൽ സ്ഫോ​​ട​​ന​​മു​​ണ്ടാ​​യ​​ത്. വി​​ധി പ്ര​​ഖ്യാ​​പ​​നം ന​​ട​​ത്തി​​യു​​ട​​ൻ റെ​​ഡ്ഡി രാ​​ജി​​പ്ര​​ഖ്യാ​​പി​​ച്ചു. വ്യ​​ക്തി​​പ​​ര​​മാ​​യ കാ​​ര​​ണ​​ങ്ങ​​ളാ​​ലാ​​ണു രാ​​ജി​​യെ​​ന്നാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞ​​ത്. ആ​​ന്ധ്ര​​പ്ര​​ദേ​​ശി​​ൽ​​നി​​ന്നു​​ള്ള ജ​​ഡ്ജി​​മാ​​രെ തെ​​ലു​​ങ്കാ​​ന​​യി​​ൽ നി​​യ​​മി​​ക്കു​​ന്ന​​തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ച​​തി​​ന് ര​​വീ​​ന്ദ​​ർ റെ​​ഡ്ഡി​​യ​​ട​​ക്കം 11 ജ​​ഡ്ജി​​മാ​​രെ 2016 ജൂ​​ണി​​ൽ ഹൈ​​ദ​​രാ​​ബാ​​ദ് ഹൈ​​ക്കോ​​ട​​തി സ​​സ്പെ​​ൻ​​ഡ് ചെ​​യ്തി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.