ഗീർവനത്തിൽ സിംഹങ്ങൾ ചാകുന്നു
ഗീർവനത്തിൽ സിംഹങ്ങൾ ചാകുന്നു
Saturday, September 22, 2018 12:22 AM IST
ഗാ​​​ന്ധി​​​ന​​​ഗ​​​ർ‌: ഗു​​​ജ​​​റാ​​​ത്തി​​​ലെ ഗീ​​​ർ​​​വ​​​ന​​​ത്തി​​​ൽ എ​​​ട്ടു ദി​​​വ​​​സ​​​ത്തി​​​നി​​​ടെ 11 സിം​​​ഹ​​​ങ്ങ​​​ൾ ച​​​ത്തു. ദ​​​ൽ​​​ഖാ​​​നി​​​യ റേ​​​ഞ്ചി​​​ൽ ഒ​​​ന്പ​​​തു സിം​​​ഹ​​​ങ്ങ​​​ളു​​​ടെ​​​യും ജ​​​ഷാ​​​ധ​​​ർ റേ​​​ഞ്ചി​​​ൽ ര​​​ണ്ടും സിം​​​ഹ​​​ങ്ങ​​​ളു​​​ടെ​​​യും ജ​​​ഡ​​​ങ്ങ​​​ളാ​​​ണു ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

അ​​​തേ​​​സ​​​മ​​​യം, മൂ​​​ന്നു സിം​​​ഹ​​​ങ്ങ​​​ൾ കടിപിടികൂടി ചത്തതാ ണെന്നാണ് വ​​​നം​​​വ​​​കു​​​പ്പി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം.മൂ​​​ന്നെണ്ണം ശ്വാ​​​സ​​​കോ​​​ശ - ക​​​ര​​​ൾ രോ​​​ഗം മൂ​​​ല​​​വും ചത്തു. അ​​​ഞ്ചു സിം​​​ഹ​​​ങ്ങ​​​ൾ ചത്ത തിന്‍റെ ​​​കാ​​​ര​​​ണം പോ​​​സ്റ്റ്മോ​​​ർ​​​ട്ടം റി​​​പ്പോ​​​ർ​​​ട്ട് വ​​​ന്ന​​​തി​​​നു​​​ശേ​​​ഷ​​​മേ അ​​​റി​​​യാ​​​നാ​​​കൂവെന്ന് പ്രി​​​ൻ​​​സി​​​പ്പ​​​ൽ ചീ​​​ഫ് ക​​​ൺ​​​സ​​​ർ​​​വേ​​​റ്റ​​​ർ ഓ​​​ഫ് ഫോ​​​റ​​​സ്റ്റ്(​​​പി​​​സി​​​സി​​​എ​​​ഫ്) ജി.​​​കെ. സി​​​ൻ​​​ഹ പ​​​റ​​​ഞ്ഞു. സിംഹങ്ങൾ പരസ്പരം കടി പിടികൂടി ചത്തുവെന്നാണ് വ​​​നം​​​വ​​​കു​​​പ്പി​​​ന്‍റെ നി​​​ഗ​​​മ​​​നം.


2015ലെ ​​​സെ​​​ൻ‌​​​സ​​​സ് പ്ര​​​കാ​​​രം ഗീ​​​ർ​​​വ​​​ന​​​ത്തി​​​ൽ 520 സിം​​​ഹ​​​ങ്ങ​​​ളാ​​​ണു​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.