വിദേശത്തു ചികിത്സയ്ക്കു പോയ കോൺഗ്രസ് നേതാവ് അജയ് മാക്കന് പ്രധാനമന്ത്രിയുടെ ആശംസ
വിദേശത്തു ചികിത്സയ്ക്കു പോയ കോൺഗ്രസ് നേതാവ് അജയ് മാക്കന് പ്രധാനമന്ത്രിയുടെ ആശംസ
Saturday, September 22, 2018 1:14 AM IST
ന്യൂ​ഡ​ൽ​ഹി: ക​ടു​ത്ത ന​ടു​വ് വേ​ദ​ന​യെ​ത്തു​ട​ർ​ന്ന് വി​ദേ​ശ​ത്ത് ചി​കി​ത്സ​യ്ക്ക് പോ​യ ഡ​ൽ​ഹി കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ അ​ജ​യ് മാ​ക്ക​ന് സു​ഖാ​രോ​ഗ്യം ആ​ശം​സി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. പ്രി​യ​പ്പെ​ട്ട് അ​ജ​യ് മാ​ക്ക​ൻ ജി, ​നി​ങ്ങ​ളു​ടെ ന​ല്ല ആ​രോ​ഗ്യ​ത്തി​നും ക്ഷേ​മ​ത്തി​നും വേ​ണ്ടി പ്രാ​ർ​ഥി​ക്കു​ന്നു എ​ന്നാ​ണ് മോ​ദി ട്വി​റ്റ​റി​ൽ കു​റി​ച്ച​ത്. മ​റു​പ​ടി ട്വീ​റ്റി​ൽ മോ​ദി​യു​ടെ ആ​ശം​സ ത​ന്നെ ആ​ഴ​ത്തി​ൽ സ്പ​ർ​ശി​ച്ചു എ​ന്നു മാ​ക്ക​ൻ പ​റ​ഞ്ഞു. എ​ന്‍റെ ആ​രോ​ഗ്യ​ത്തി​ൽ അ​ങ്ങ് കാ​ണി​ച്ച ജാ​ഗ്ര​ത​യ്ക്കും ന​ല്ല ആ​ശം​സ​ക​ളും ആ​ഴ​ത്തി​ൽ സ്പ​ർ​ശി​ച്ചു. ചി​കി​ത്സി​ച്ചു ഭേ​ദ​മാ​ക്കാ​വു​ന്ന അ​സ്ഥി സം​ബ​ന്ധ​മാ​യ അ​സു​ഖ​മാ​ണ് ഇ​പ്പോ​ഴു​ള്ള​തെ​ന്നും മാ​ക്ക​ൻ മ​റു​പ​ടി ട്വീ​റ്റി​ൽ കു​റി​ച്ചു.

അ​സു​ഖം മൂ​ലം ബു​ദ്ധി​മു​ട്ടു​ന്ന അ​ജ​യ് മാ​ക്ക​ൻ ഡ​ൽ​ഹി പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​യ്ക്കാ​നു​ള്ള സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു എ​ന്നു റിപ്പോർട്ടുകളു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, ഡ​ൽ​ഹി​യു​ടെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി നേ​താ​വ് പി.​സി. ചാ​ക്കോ ഇ​ക്കാ​ര്യം നി​ഷേ​ധി​ച്ചി​രു​ന്നു.


മാ​ക്ക​ൻ അ​ടു​ത്തയാ​ഴ്ച തി​രി​ച്ചു വ​രും. അ​ദ്ദേ​ഹ​ത്തി​ന് കൂ​ടു​ത​ൽ യാ​ത്ര ചെ​യ്യാ​നോ മു​ഴു​വ​ൻസ​മ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കോ സാ​ധ്യ​മാ​കു​മോ എ​ന്ന കാ​ര്യ​ത്തി​ൽ ആ​ശ​ങ്ക​യു​ണ്ട്. തി​രി​ച്ചു വ​ന്ന​തി​നു​ശേ​ഷം പ്ര​വ​ർ​ത്ത​നരീ​തി​യെ​ക്കു​റി​ച്ച് തീ​രു​മാ​നം എ​ടു​ക്കു​മെ​ന്നു​മാ​ണ് പി.​സി. ചാ​ക്കോ പ​റ​ഞ്ഞ​ത്. അ​ടു​ത്ത ഞാ​യ​റാ​ഴ്ച മാ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ മ​ഹാ​പ​ഞ്ചാ​യ​ത്തി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​മെ​ന്നാ​ണ് കോ​ണ്‍ഗ്ര​സ് നേ​താ​വ് മു​കേ​ഷ് ശ​ർ​മ പ​റ​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.