രാഹുലിനു മറുപടിയുമായി കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്
രാഹുലിനു  മറുപടിയുമായി കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്
Sunday, September 23, 2018 12:36 AM IST
ന്യൂ​ഡ​ൽ​ഹി: റ​ഫാ​ൽ ഇ​ട​പാ​ടി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി ഉ​ന്ന​യി​ക്കു​ന്ന ആ​രോ​പ​ണ​ങ്ങ​ളെ എ​തി​ർ​ത്ത് ബി​ജെ​പി. ഒ​രു പാ​ർ​ട്ടി​ അ​ധ്യ​ക്ഷ​ൻ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത വാ​ക്കു​ക​ളാ​ണ് മോ​ദി​ക്കെ​തി​രേ രാ​ഹു​ൽ പ്ര​യോ​ഗി​ക്കു​ന്ന​തെ​ന്നാ​ണ് കേ​ന്ദ്ര മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദ് പ​റ​ഞ്ഞ​ത്. ഒ​രു നേ​താ​വി​ന് തെ​റ്റിധാ​ര​ണ​ക​ളു​ടെ ഫലമായുണ്ടാ​യ ഈ​ഗോ​യു​ടെ പേ​രി​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി സം​യു​ക്ത പാ​ർ​ല​മെ​ന്‍റ​റി സ​മി​തി​യെ നി​യോ​ഗി​ക്കാ​ൻ ആ​കി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.


റ​ഫാ​ൽ വി​മാ​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​ശ​ദ വി​വ​ര​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്ന് രാ​ഹു​ൽ നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് പാ​ക്കി​സ്ഥാ​നും ചൈ​ന​യ്ക്കും ഉ​പ​കാ​ര​പ്പെ​ടു​മെ​ന്നും മ​ന്ത്രി ആ​രോ​പി​ച്ചു. കൈ​ക്കൂ​ലി​ക്ക് വേ​ണ്ടി സ​മ്മ​ർ​ദം ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ലാ​ണ് യു​പി​എ കാ​ല​ത്ത് റ​ഫാ​ൽ ക​രാ​ർ ന​ട​ക്കാ​തെ പോ​യ​ത്. റി​ല​യ​ൻ​സും ഡസോയും ക​രാ​റി​ൽ എ​ത്തി​യ​ത് യു​പി​എ അ​ധി​കാ​ര​ത്തി​ലിരുന്ന 2012ലാ​ണെ​ന്നും ര​വി​ശ​ങ്ക​ർ പ്ര​സാ​ദ് ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.