ഏറ്റുമുട്ടലിൽ ജെയ്ഷെ കമാൻഡറെ വധിച്ചു
ഏറ്റുമുട്ടലിൽ ജെയ്ഷെ കമാൻഡറെ വധിച്ചു
Monday, September 24, 2018 12:12 AM IST
ശ്രീ​​​​ന​​​​ഗ​​​​ർ: ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​ലെ ത്രാ​​​​ലി​​​​ൽ സു​​​​ര​​​​ക്ഷാ സൈ​​​​ന്യ​​​​വും ഭീ​​​​ക​​​​ര​​​​രും ത​​​​മ്മി​​​​ൽ ന​​​​ട​​​​ന്ന ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ൽ പാ​​​​ക്കി​​​​സ്ഥാ​​​​ൻ സ്വ​​​​ദേ​​​​ശി​​​​യാ​​​​യ ജെ​​​​യ്ഷെ മു​​​​ഹ​​​​മ്മ​​​​ദ് ക​​​​മാ​​​​ൻ​​​​ഡ​​​​റെ വ​​​​ധി​​​​ച്ചു. ഞാ​​​​യ​​​​റാ​​​​ഴ്ച രാ​​​​വി​​​​ലെ​​​​യാ​​​​ണ് പു​​​​ൽ​​​​വാ​​​​മ ജി​​​​ല്ല​​​​യി​​​​ലെ ത്രാ​​​​ലി​​​​ൽ ഭീ​​​​ക​​​​ര​​​​ർ​​​​ക്കാ​​​​യു​​​​ള്ള തെ​​​​ര​​​​ച്ചി​​​​ൽ ആ​​​​രം​​​​ഭി​​​​ച്ച​​​​ത്.

ഏ​​​​റ്റു​​​​മു​​​​ട്ട​​​​ൽ വി​​​​വ​​​​രം പ​​​ര​​​ക്കു​​​ന്ന​​​ത് ത​​​​ട​​​​യു​​​​ന്ന​​​​തി​​​​നാ​​​യി മൊ​​​​ബൈ​​​​ൽ, ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റ് സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ റ​​​​ദ്ദാ​​​​ക്കി​​​​യ​​​​ത് സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​നു കാ​​​​ര​​​​ണ​​​​മാ​​​​യി. രാ​​​​ഷ്‌​​​​ട്രീ​​​​യ റൈ​​​​ഫി​​​​ൾ​​​​സ്, സ്പെ​​​​ഷ​​​​ൽ ഓപ്പ​​​​റേ​​​​ഷ​​​​ൻ ഗ്രൂ​​​​പ്പ്, ജ​​​​മ്മു കാ​​​​ഷ്മീ​​​​ർ പോ​​​​ലീ​​​​സ്, സി​​​​ആ​​​​ർ​​​​പി​​​​എ​​​​ഫ് എ​​​​ന്നി​​​​വ സം​​​​യു​​​​ക്ത​​​​മാ​​​​യാ​​​​ണ് തെ​​​​ര​​​​ച്ചി​​​​ൽ ന​​​​ട​​​​ത്തി​​​​യ​​​​ത്. ദ​​​​ർ ഗാ​​​​നി ഗു​​​​ണ്ട് മൊ​​​​ഹ​​​​ല്ല അ​​​​രി​​​​പാ​​​​ൽ ഗ്രാ​​​​മ​​​​ത്തി​​​​ൽ തെ​​​​ര​​​​ച്ചി​​​​ൽ ന​​​​ട​​​​ത്തി​​​​യ സു​​​​ര​​​​ക്ഷാ സൈ​​​​ന്യ​​​​ത്തി​​​​നു നേ​​​​ർ​​​​ക്ക് ഭീ​​​​ക​​​​ര​​​​ർ വെ​​​​ടി​​​​യു​​​​തി​​​​ർ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.


പാ​​​​ക്കി​​​​സ്ഥാ​​​​ൻ സ്വ​​​​ദേ​​​​ശി​​​​യാ​​​​യ അ​​​​ഡ്‌​​​​നാ​​​​ൻ ബാ​​​​ഹി​​​​യാ​​​​ണ് കൊ​​​​ല്ല​​​​പ്പെ​​​​ട്ട ഭീ​​​​ക​​​​ര​​​​ൻ. ഭീ​​​​ക​​​​ര​​​​ർ​​​​ക്കാ​​​​യു​​​​ള്ള തെ​​​​ര​​​​ച്ചി​​​​ൽ തു​​​​ട​​​​രു​​​​ക​​​​യാ​​​​ണെ​​​​ന്നും കൂ​​​​ടു​​​​ത​​​​ൽ സൈ​​​​ന്യം സം​​​​ഭ​​​​വ​​​​സ്ഥ​​​​ല​​​​ത്തെ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.