ജയിൽ പരിഷ്കരണം:മൂന്നംഗ സമിതി
Wednesday, September 26, 2018 12:28 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ജ​യി​ൽ പ​രി​ഷ്ക​ര​ണ​ത്തി​നാ​യി മൂ​ന്നം​ഗ സ​മി​തി​യെ സു​പ്രീം കോ​ട​തി നി​യോ​ഗി​ച്ചു. സു​പ്രീംകോ​ട​തി​യി​ൽ നി​ന്നു വി​ര​മി​ച്ച ജ​സ്റ്റീ​സ് അ​മി​താ​വ റോ​യി അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യെ​യാ​ണ് ജ​സ്റ്റീ​സ് മ​ദ​ൻ ബി. ​ലോ​കു​ർ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് നി​യോ​ഗി​ച്ച​ത്.

ജ​യി​ലി​ൽ സ്ത്രീ​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളും പ​രി​ധി​യി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ളെ ജ​യി​ലി​ൽ അ​ട​യ്ക്കു​ന്ന​തും അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ൾ സ​മി​തി പ​രി​ശോ​ധി​ക്കും. രാ​ജ്യ​ത്തെ 1382 ജ​യി​ലു​ക​ളി​ലെ പ്ര​ശ്ന​ങ്ങ​ൾ സ​മി​തി പ്ര​തി​ദി​നം പ​രി​ശോ​ധി​ക്ക​ണ​മെ​ന്നു കോ​ട​തി സ​മി​തി​യോ​ടു നി​ർ​ദേ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.