പ്രധാനമന്ത്രിയുടെ വിദേശയാത്ര: ചെലവു വെളിപ്പെടുത്താനാവില്ലെന്നു കേന്ദ്രം
പ്രധാനമന്ത്രിയുടെ വിദേശയാത്ര:  ചെലവു വെളിപ്പെടുത്താനാവില്ലെന്നു കേന്ദ്രം
Friday, October 5, 2018 12:28 AM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ വി​ദേ​ശ യാ​ത്ര​ക​ൾ​ക്കാ​യി ചെ​ല​വ​ഴി​ച്ച തു​ക​യു​ടെ ക​ണ​ക്കു​ക​ൾ വെ​ളി​പ്പെ​ടു​ത്താ​നാ​കി​ല്ലെ​ന്നു വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം. വി​വ​രാ​വ​കാ​ശ നിയമ പ്ര​കാ​രം ന​ൽ​കി​യ അ​പേ​ക്ഷ​ക്കുള്ള മറുപടി യിലാണിതു പറഞ്ഞത്.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മൊ​ത്ത​ത്തി​ലു​ള്ള യാ​ത്ര​ച്ചെ​ല​വു വി​വ​ര​ങ്ങ​ളൊ​ന്നും ത​ന്നെ സൂ​ക്ഷി​ച്ചി​ട്ടി​ല്ലെ​ന്നാ​ണു മ​ന്ത്രാ​ല​യ​ത്തി​ലെ സീ​നി​യ​ർ അ​ക്കൗ​ണ്ട്സ് ഓ​ഫീ​സ​ർ ന​ൽ​കി​യ മ​റു​പ​ടി​യി​ൽ പ​റ​യു​ന്ന​ത്. മു​ൻ പ്ര​ധാ​ന​മ​ന്ത്രി​മാ​ർ, കേ​ന്ദ്ര​മ​ന്ത്രി​മാ​ർ, പ്ര​ധാ​ന​മ​ന്ത്രി എ​ന്നി​വ​ര​ട​ക്ക​മു​ള്ള​വ​രു​ടെ ചെ​ല​വ് വി​വ​ര​ങ്ങ​ൾ ഒ​റ്റ അ​ക്കൗ​ണ്ടി​ലാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും പ​റ​യു​ന്നു.


ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ സ​ർ​ക്കാ​ർ രാ​ജ്യ​സ​ഭ​യി​ൽ വ്യ​ക്ത​മാ​ക്കി​യ​ത​നു​സ​രി​ച്ച് ന​രേ​ന്ദ്ര മോ​ദി​യു​ടെ വി​ദേ​ശ​യാ​ത്ര​ക​ൾ​ക്ക് 1484 കോ​ടി രൂ​പ ചെ​ല​വാ​യി​ട്ടു​ണ്ട്. വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി.​കെ. സിം​ഗ് ചോ​ദ്യ​ത്തി​ന് ഉ​ത്ത​ര​മാ​യി ന​ൽ​കി​യ മ​റു​പ​ടി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വി​മാ​ന​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ, വിമാനവാടക, ഹോ​ട്ട്‌ലൈൻ എ​ന്നി​വയ്​ക്കാ​യി ഇ​ത്ര​യ​ധി​കം തു​ക ചെ​ല​വ​ഴി​ച്ചെന്നാ​ണു വി​ശ​ദീ​ക​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.