വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ യാത്രക്കാരെ തിരിച്ചറിയാൻ ബയോമെട്രിക് സംവിധാനം
വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ യാത്രക്കാരെ തിരിച്ചറിയാൻ ബയോമെട്രിക് സംവിധാനം
Friday, October 5, 2018 12:28 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​രു​ടെ മു​ഖം തി​രി​ച്ച​റി​യു​ന്ന ഫേ​ഷ്യ​ൽ റെ​ക്ക​ഗ്നി​ഷ​ൻ ബ​യോ​മെ​ട്രി​ക് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ന്നു. ഡി​ജി യാ​ത്രാ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തെ​ന്നും എ​ന്നാ​ൽ ഇ​തു നി​ർ​ബ​ന്ധി​ത​മാ​യി​രി​ക്കി​ല്ലെ​ന്നും വ്യോ​മ​യാ​ന മ​ന്ത്രി സു​രേ​ഷ് പ്ര​ഭു പ​റ​ഞ്ഞു.

വി​മാ​നയാ​ത്ര​യും അ​നു​ബ​ന്ധ സം​വി​ധാ​ന​ങ്ങ​ളും ആ​യാ​സ​ര​ഹി​ത​വും പേ​പ്പ​ർ​ര​ഹി​ത​വു​മാ​ക്കു​ക​യാ​ണ് ഡി​ജി യാ​ത്ര ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്.

അ​ടു​ത്ത ഫെ​ബ്രു​വ​രി അ​വ​സാ​ന​ത്തോ​ടെ പ​ദ്ധ​തി ന​ട​പ്പി​ലാ​കു​മെ​ന്നാ​ണു ക​ണ​ക്കു​കൂ​ട്ട​ൽ. ആ​ദ്യ​ഘ​ട്ട​മാ​യി ബം​ഗ​ളൂ​രു, ഹൈ​ദ​രാ​ബാ​ദ് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലാ​ണ് പു​തി​യ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. ഏ​പ്രി​ലോ​ടെ കോ​ൽ​ക്ക​ത്ത, വാ​രാ​ണ​സി, പൂ​നെ, വി​ജ​യ​വാ​ഡ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും പു​തി​യ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു.


യാ​ത്ര​ക്കാ​ർ​ക്ക് കേ​ന്ദ്രീ​കൃ​ത ര​ജി​സ്ട്രേ​ഷ​ൻ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തും. ഓ​രോ​രു​ത്ത​ർ​ക്കും പ്ര​ത്യേ​കം തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ളും (യു​ണീ​ക് ഐ​ഡി) ല​ഭി​ക്കും. ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​ന്ന സ​മ​യ​ത്തുത​ന്നെ ഈ ​ഐ​ഡി യാ​ത്ര​ക്കാ​ർ​ക്കു ല​ഭി​ക്കും. യാ​ത്ര​ക്കാ​രു​ടെ പേ​ര്, ഇ- ​മെ​യി​ൽ വി​ലാ​സം, മൊ​ബൈ​ൽ ന​ന്പ​ർ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ളാ​യി​രി​ക്കും ഐ​ഡി​യി​ൽ ഉ​ണ്ടാ​കു​ക. ആ​ധാ​ർ വി​വ​ര​ങ്ങ​ളും ഇ​തോ​ടൊ​പ്പം ചേ​ർ​ക്കും.

യാ​ത്ര പു​റ​പ്പെ​ടു​ത്ത​തി​നു മു​ൻ​പാ​യി വി​മാ​ന​ക്ക​ന്പ​നി​ക​ൾ യാ​ത്ര​ക്കാ​ര​ന്‍റെ വി​വ​ര​ങ്ങ​ൾ, പു​റ​പ്പെ​ടു​ന്ന വി​മാ​ന​ത്താ​വ​ള​ അ​ധി​കൃ​ത​ർ​ക്കു കൈ​മാ​റും. ഒ​റ്റ​ത്ത​വ​ണ തി​രി​ച്ച​റി​യലി​നു​ശേ​ഷം പി​ന്നീ​ട് ബ​യോ​മെ​ട്രി​ക് വി​വ​ര​ങ്ങ​ൾ ഡി​ജി യാ​ത്രാ ഐ​ഡി​യി​ലേ​ക്കു ചേ​ർ​ക്കും. അ​തു​വ​ഴി​യാ​ണ് യാ​ത്ര​ക്കാ​ര​ന്‍റെ മു​ഖം​ക​ണ്ടു തി​രി​ച്ച​റി​യു​ന്ന സം​വി​ധാ​നം രൂ​പ​പ്പെ​ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.