രൂപ കീഴോട്ടുതന്നെ, ഓഹരികളും വീണു
Friday, October 5, 2018 12:47 AM IST
മും​ബൈ: രൂ​പ വീ​ണ്ടും ത​ക​ർ​ന്നു. ഡോ​ള​ർ 73.81 രൂ​പ വ​രെ ക​യ​റി​യി​ട്ട് 73.58 രൂ​പ​യി​ൽ ക്ലോ​സ് ചെ​യ്തു. 24 പൈ​സ​യാ​ണു ഡോ​ള​റി​നു കൂ​ടി​യ​ത്.ക്രൂ​ഡ് ഓ​യി​ൽ വി​ലവ​ർ​ധ​ന ഇ​ന്ത്യ​യു​ടെ വാ​ണി​ജ്യ​ക​മ്മി വ​ർ​ധി​പ്പി​ക്കു​ന്ന​തും അ​മേ​രി​ക്ക​യി​ൽ പ​ലി​ശ ഉ​യ​ർ​ന്ന​തു വി​ദേ​ശ നി​ക്ഷേ​പ​ങ്ങ​ൾ മ​ട​ങ്ങി​പ്പോ​കാ​ൻ കാ​ര​ണ​മാ​കു​മെ​ന്ന​തു​മാ​ണു രൂ​പ​യെ ത​ക​ർ​ത്ത​ത്.

ഇ​തി​ന്‍റെ ചു​വ​ടു​പി​ടി​ച്ച് ഓ​ഹ​രി​ക​ൾ​ക്കു കു​ത്ത​നെ വി​ല​യി​ടി​ഞ്ഞു. സൂ​ചി​ക​ക​ൾ ഇ​ന്ന​ലെ ര​ണ്ട​ര ശ​ത​മാ​നം താ​ണു. ര​ണ്ടു​ദി​വ​സം കൊ​ണ്ട് സെ​ൻ​സെ​ക്‌​സ് 1357 പോ​യി​ന്‍റ് ഇടിഞ്ഞു. നി​ക്ഷേ​പ​ക​ർ​ക്ക് 5.03 ല​ക്ഷം കോ​ടി രൂ​പ​യാ​ണു ര​ണ്ടു ദി​വ​സം കൊ​ണ്ടു ന​ഷ്‌​ടം. ഓ​ഗ​സ്റ്റ് 31-നു​ശേ​ഷ​മു​ള്ള ന​ഷ്‌​ടം 19 ല​ക്ഷം കോ​ടി രൂ​പ. ഓ​ഗ​സ്റ്റ് 31-ലെ 159.38 ​ല​ക്ഷം കോ​ടി​യി​ൽ നി​ന്നു മൊ​ത്തം ഓ​ഹ​രി​ക​ളു​ടെ വി​പ​ണി മൂ​ല്യം 140.4 ല​ക്ഷം കോ​ടി ഡോ​ള​റാ​യി താ​ണു.

റി​സ​ർ​വ് ബാ​ങ്ക് ഇ​ന്ന് ഈ ​ധ​ന​കാ​ര്യ വ​ർ​ഷ​ത്തെ മൂ​ന്നാ​മ​ത്തെ പ​ണ​ന​യ അ​വ​ലോ​ക​നം പ്ര​ഖ്യാ​പി​ക്കും. അ​ടി​സ്ഥാ​ന പ​ലി​ശ​യാ​യ റി​പോ നി​ര​ക്ക് കാ​ൽ ശ​ത​മാ​നം കൂ​ട്ടി 6.75 ശ​ത​മാ​ന​മാ​ക്കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ. പ​ലി​ശ കൂ​ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ ക​ട​പ്പ​ത്ര​ങ്ങ​ളു​ടെ വി​ല താ​ണി​ട്ടു​ണ്ട്.


വി​ദേ​ശ നി​ക്ഷേ​പ​ക​ർ അ​മേ​രി​ക്ക​യി​ലേ​ക്കു നി​ക്ഷേ​പം നീ​ക്കു​ന്ന​തു തു​ട​ർ​ന്നാ​ൽ രൂ​പ വീ​ണ്ടും താ​ഴോ​ട്ടു​പോ​കും. ഡോ​ള​ർ 75 രൂ​പ​യ്ക്കു മു​ക​ളി​ൽ എ​ത്തു​ന്ന​തി​നെ​പ്പ​റ്റി പ​ല​രും ഉ​റ​ക്കെ സം​സാ​രി​ച്ചു തു​ട​ങ്ങി.

ക​യ​റ്റു​മ​തി വ​ർ​ധി​പ്പി​ക്കാ​ൻ ഹ്ര​സ്വ- മ​ധ്യ​കാ​ല ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നു വാ​ണി​ജ്യ മ​ന്ത്രി സു​രേ​ഷ് പ്ര​ഭു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗം തീ​രു​മാ​നി​ച്ചു. സ്വ​ർ​ണ ഇ​റ​ക്കു​മ​തി കു​റ​യ്ക്കു​ന്ന​തി​നു​ള്ള വ​ഴി​ക​ൾ യോ​ഗം ച​ർ​ച്ച ചെ​യ്തു.

രൂ​പ​യു​ടെ മേ​ലു​ള്ള സ​മ്മ​ർ​ദം കു​റ​യ്ക്കാ​ൻ പൊ​തു​മേ​ഖ​ലാ എ​ണ്ണ​ക​ന്പ​നി​ക​ളോ​ട് ആ​യി​രം കോ​ടി ഡോ​ള​റി​ന്‍റെ (73,000 കോ​ടി രൂ​പ) വി​ദേ​ശ വാ​യ്പ എ​ടു​ക്കാ​ൻ റി​സ​ർ​വ് ബാ​ങ്ക് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.