കാ​ർ വെ​ള്ള​ത്തി​ൽ വീ​ണു യു​വാ​വ് മ​രി​ച്ചു
Friday, October 5, 2018 11:48 PM IST
കോ​യ​ന്പ​ത്തൂ​ർ: കാ​ർ വെ​ള്ള​ത്തി​ലേ​ക്കു വീ​ണു യു​വാ​വ് മ​ര​ണ​മ​ട​ഞ്ഞു. വ​ടു​കം​പാ​ള​യം പേ​ച്ചി​യ​മ്മ​ൻ​കോ​വി​ൽ പൂ​ജാ​രി സൊ​ക്കം​പാ​ള​യം രാ​മ​ലിം​ഗ​ത്തി​ന്‍റെ മ​ക​ൻ ആ​ന​ന്ദ് കു​മാ​ർ (30) ആ​ണ് മ​രി​ച്ച​ത്. അ​ന്നൂ​രി​ൽ​നി​ന്നും ഇ​ന്ന​ലെ രാ​ത്രി ഒ​ന്പ​തി​ന് ചൊ​ക്കം​പാ​ള​യ​ത്തേ​ക്ക് കാ​റി​ൽ പോ​കു​ന്ന​തി​നി​ടെ പ​ച്ചാം​പാ​ള​യം കൗ​ശി​ക ന​ദി​ക്കു​മു​ക​ളി​ലെ പാ​ല​ത്തി​ൽ വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്കി​ൽ കാ​ർ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്നു കാ​ർ ഒ​ഴു​കി​പ്പോ​യി ശ്വാ​സം​കി​ട്ടാ​തെ ആ​ന​ന്ദ്കു​മാ​ർ മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.