മോഷണം: റെയിൽവേക്കു കോടികളുടെ നഷ്‌ടം
മോഷണം: റെയിൽവേക്കു കോടികളുടെ നഷ്‌ടം
Saturday, October 6, 2018 1:17 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ട്രെ​യി​നു​ക​ളി​ൽനി​ന്ന് യാ​ത്ര​ക്കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ മോ​ഷ്ടി​ച്ചു ക​ട​ത്തു​ന്ന​തു കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ വ​സ്തു​ക്ക​ൾ.

ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ളി​ൽനി​ന്ന് ക​ഴി​ഞ്ഞ സാ​ന്പ​ത്തി​കവ​ർ​ഷം 1.95 ല​ക്ഷം ട​വ​ലു​ക​ളും 81,736 ബെ​ഡ് ഷീ​റ്റു​ക​ളും 58,573 ത​ല​യി​ണ ക​വ​റു​ക​ളും 5,038 ത​ല​യി​ണ​ക​ളും 7,043 പു​ത​പ്പു​ക​ളും മോ​ഷ​ണം പോ​യി എ​ന്നാ​ണ് റെ​യി​ൽ​വേ പ​റ​യു​ന്ന​ത്.

രാ​ജ്യ​ത്തെ ട്രെ​യി​നു​ക​ളും സ്റ്റേ​ഷ​നു​ക​ളും ന​വീ​ക​രി​ക്കാ​ൻ ശ്ര​മം ന​ട​ത്തു​ന്ന ഇ​ന്ത്യ​ൻ റെ​യി​ൽ​വേയ്ക്ക് ഇ​തുമൂ​ലം ക​ഴി​ഞ്ഞ സാ​ന്പ​ത്തി​കവ​ർ​ഷം 4000 കോ​ടി​യോ​ളം രൂ​പ​യാ​ണ് ന​ഷ്‌ടം. വെ​സ്റ്റേ​ണ്‍ റെ​യി​ൽ​വേ​യി​ലെ ട്രെ​യി​നു​ക​ളി​ലാ​ണ് വ്യാ​പ​ക മോ​ഷ​ണം ന​ട​ക്കു​ന്ന​ത്. സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ​യി​ലും സ്ഥി​തി സ​മാ​ന​മാ​ണ്.

2018 ഏ​പ്രി​ൽ മു​ത​ൽ സെ​പ്റ്റം​ബ​ർ വ​രെ ശ​രാ​ശ​രി 62 ല​ക്ഷം രൂ​പ​യു​ടെ വ​സ്തു​ക്ക​ൾ യാ​ത്ര​ക്കാ​ർ മോ​ഷ്ടി​ച്ച​താ​യി സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ അ​ധി​കൃ​ത​ർ പ​റ​യു​ന്നു. 79,350 ട​വ​ലു​ക​ൾ, 27,545 ബെ​ഡ്ഷീ​റ്റു​ക​ൾ, 21,050 ത​ല​യണക്ക​വ​റു​ക​ൾ, 2,150 ത​ല​യണ​ക​ൾ, 2,065 ബ്ലാ​ങ്ക​റ്റു​ക​ൾ എ​ന്നി​വ​യാ​ണ് മോ​ഷ​ണം പോ​യതെ​ന്ന് സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ സി​പി​ആ​ർ​ഒ സു​നി​ൽ ഉ​ദാ​സി പ​റ​ഞ്ഞു.

എ​സി കോ​ച്ചു​ക​ളി​ലെ യാ​ത്ര​ക്കാ​ർ​ക്കു ന​ൽ​കു​ന്ന ഇ​ത്ത​രം വ​സ്തു​ക്ക​ൾ​ക്കു പു​റ​മേ 2000 ടോ​യ്‌ല​റ്റ് മ​ഗ്ഗു​ക​ളും മോ​ഷ​ണം പോ​യി​രി​ക്കു​ന്നു. കൂ​ടാ​തെ, 1000 വാ​ട്ട​ർ ടാ​പ്പു​ക​ളും 300 ഫ്ള​ഷ് പൈ​പ്പു​ക​ളും കേ​ടു​പാ​ടു വ​രു​ത്തി​യി​രി​ക്കു​ന്നു.

ഇ​ത്ത​ര​ത്തി​ൽ നാ​ശം സം​ഭ​വി​ച്ച വ​സ്തു​ക്ക​ളും കൂ​ട്ടി​യാ​ണ് റെ​യി​ൽ​വേ 4,000 കോ​ടി ന​ഷ്ടം ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്. പു​തപ്പി​ന് 132 രൂ​പ​യും ട​വ​ലി​ന് 22 രൂ​പ​യും ത​ല​യണ​യ്ക്ക് 25 രൂ​പ​യു​മാ​ണ് റെ​യി​ൽവേ വി​ല​യി​ട്ടി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.