ശബരിമല വിധിയെ ന്യായീകരിച്ച് ജസ്റ്റീസ് ദീപക് മിശ്ര
Saturday, October 6, 2018 1:17 AM IST
ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല​യി​ൽ പ്രാ​യ​ഭേ​ദ​മ​ന്യേ സ്ത്രീ​ക​ൾ​ക്കു പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധ​മു​യ​രു​ന്ന​തി​നി​ടെ, വി​ധി​യെ ന്യാ​യീ​ക​രി​ച്ച് സു​പ്രീംകോ​ട​തി മു​ൻ ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര രം​ഗ​ത്ത്. ക്ഷേ​ത്ര​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ൽനി​ന്ന് സ്ത്രീ​ക​ളെ ത​ട​യാ​നാ​വി​ല്ലെ​ന്നും സ്ത്രീ​ക​ൾ ബ​ഹു​മാ​നി​ക്ക​പ്പെ​ട​ണ​മെ​ന്നും വി​ധി പ്ര​സ്താ​വി​ച്ച അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന്‍റെ അ​ധ്യ​ക്ഷ​ൻ കൂ​ടി​യാ​യ മു​ൻ ചീ​ഫ് ജ​സ്റ്റീ​സ് പ​റ​ഞ്ഞു. ഹി​ന്ദു​സ്ഥാ​ൻ ടൈം​സ് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രാ​ജ്യ​ത്ത് സ്ത്രീ​ക്കും പു​രു​ഷ​നും തു​ല്യ അ​വ​കാ​ശ​മാ​ണു​ള്ള​ത്. പു​രു​ഷ​ന് എ​ത്ര​മാ​ത്രം ബ​ഹു​മാ​നം ല​ഭി​ക്കു​ന്നു​വോ അ​തു​പോ​ലെ സ്ത്രീ​ക്കും ബ​ഹു​മാ​നം ല​ഭി​ക്കേ​ണ്ടതു​ണ്ട്. സ്ത്രീ​ക​ൾ ബ​ഹു​മാ​നി​ക്ക​പ്പെ​ടു​ന്ന ഇ​ട​മാ​ണ് യ​ഥാ​ർ​ഥ വീ​ടെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഒ​രു വി​ഭാ​ഗം സ്ത്രീ​ക​ളെ ക്ഷേ​ത്ര​ത്തി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തു ത​ട​യു​ന്ന​ത് നീ​തീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


ക​രു​ത്തേ​റി​യ​തും സ്വ​ത​ന്ത്ര​വു​മാ​യ ഒ​രു നി​യ​മസം​വി​ധാ​ന​മാ​ണ് ന​മ്മു​ടെ രാ​ജ്യ​ത്ത് നി​ല​നി​ൽ​ക്കു​ന്ന​ത്. ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ന്ത​ഃസ​ത്ത ഉ​ൾ​ക്കൊ​ണ്ടു​പ്ര​വ​ർ​ത്തി​ക്കാ​ൻ നി​യ​മ​സ​ഭ​യ്ക്കും സ​ർ​ക്കാ​രി​നും കോ​ട​തി​ക്കും ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ട്. ഭ​ര​ണ​ഘ​ട​ന ത​നി​ക്ക് അ​പ്രാ​പ്യ​മാ​ണെ​ന്നും താ​ന​തി​നു പു​റ​ത്താ​ണെ​ന്നും ഒ​രു പൗ​ര​നും തോ​ന്ന​ലു​ണ്ടാ​ക​രു​തെ​ന്നും ജ​സ്റ്റീ​സ് മി​ശ്ര കൂ​ട്ടി​ച്ചേ​ർ​ത്തു. സു​പ്രീംകോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് സ്ഥാ​ന​ത്തുനി​ന്നു വി​ര​മി​ച്ച​തി​നുശേ​ഷം ആ​ദ്യ​മാ​യാ​ണ് പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​നെക്കു​റി​ച്ച് ഒ​രു പൊ​തു​പ​രി​പാ​ടി​യി​ൽ പ്ര​തി​ക​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...