ഭാര്യ കൊല്ലപ്പെട്ട കേസിൽ ഷുഹൈബ് ഇല്യാസിയെ വെറുതേ വിട്ടു
Saturday, October 6, 2018 2:36 AM IST
ന്യൂ​​ഡ​​ൽ​​ഹി: ഭാ​​ര്യ കൊ​​ല്ല​​പ്പെ​​ട്ട കേ​​സി​​ൽ ടെ​​ലി​​വി​​ഷ​​ൻ അ​​വ​​താ​​ര​​ക​​നും പ്രൊ​​ഡ്യൂ​​സ​​റു​​മാ​​യ ഷു​​ഹൈ​​ബ് ഇ​​ല്യാ​​സി​​യെ ഡ​​ൽ​​ഹി ഹൈ​​ക്കോ​​ട​​തി വെ​​റു​​തേ വി​​ട്ടു. 18 വ​​ർ​​ഷം മു​​ന്പാ​​ണ് ഇ​​ല്യാ​​സി​​യു​​ടെ ഭാ​​ര്യ അ​​ഞ്ജു കൊ​​ല്ല​​പ്പെ​​ട്ട​​ത്.

2017 ഡി​​സം​​ബ​​ർ 20ന് ​​വി​​ചാ​​ര​​ണ​​ക്കോ​​ട​​തി ഇ​​ല്യാ​​സി​​യെ ശി​​ക്ഷി​​ച്ചു. അ​​ഞ്ജു​​വി​​നെ ഇ​​ല്യാ​​സി കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​ശേ​​ഷം ആ​​ത്മ​​ഹ​​ത്യ​​യാ​​ണെ​​ന്നു വ​​രു​​ത്തി​​ത്തീ​​ർ​​ക്കാ​​ൻ ശ്ര​​മി​​ച്ചു​​വെ​​ന്നാ​​യി​​രു​​ന്നു കോ​​ട​​തി​​യു​​ടെ ക​​ണ്ടെ​​ത്ത​​ൽ. ഇ​​തി​​നെ​​തി​​രേ ഇ​​ല്യാ​​സി ഹൈ​​ക്കോ​​ട​​തി​​യെ സ​​മീ​​പി​​ക്കു​​ക​​യാ​​യി​​രു​​ന്നു. അ​​ച്ഛ​​നെ കു​​റ്റ​​വി​​മു​​ക്ത​​മാ​​ക്കി​​യ​​തി​​ൽ സ​​ന്തോ​​ഷ​​മു​​ണ്ടെ​​ന്ന് ഇ​​ല്യാ​​സിയുടെ മ​​ക​​ൾ ആ​​ലി​​യ പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.