താഴോട്ട്, താഴോട്ട്...
താഴോട്ട്, താഴോട്ട്...
Saturday, October 6, 2018 2:36 AM IST
മും​​​ബൈ: രൂ​​​പ താ​​​ഴോ​​​ട്ടു​​​ത​​​ന്നെ. ഇ​​​ന്ന​​​ലെ ഡോ​​​ള​​​ർ 74 രൂ​​​പ​​​യ്ക്കു മു​​​ക​​​ളി​​​ലെ​​​ത്തി. രൂ​​​പ​​​യു​​​ടെ വീ​​​ഴ്ച​​​യ്ക്കൊ​​​പ്പം ഓ​​​ഹ​​​രി​​​ക​​​ളും കു​​​ത്ത​​​നെ ഇ​​​ടി​​​ഞ്ഞു. ഒ​​​രാ​​​ഴ്ച​​​കൊ​​​ണ്ട് രൂ​​​പ​​​യ്ക്ക് 1.8 ശ​​​ത​​​മാ​​​ന​​​വും ഓ​​​ഹ​​​രി​​​ക​​​ൾ​​​ക്ക് അ​​​ഞ്ചു ശ​​​ത​​​മാ​​​ന​​​വും ഇ​​​ടി​​​വു​​​ണ്ടാ​​​യി. ജ​​​നു​​​വ​​​രി ഒ​​​ന്നി​​​നു​​​ശേ​​​ഷം രൂ​​​പ​​​യ്ക്കു 15.48 ശ​​​ത​​​മാ​​​നം ത​​​ക​​​ർ​​​ച്ച​​​യാ​​​ണു​​​ണ്ടാ​​​യ​​​ത്.

റി​​​സ​​​ർ​​​വ് ബാ​​​ങ്ക് പ​​​ണ​​​ന​​​യ​​​ത്തി​​​ൽ പ​​​ലി​​​ശ​ കൂ​​​ട്ടി​​​യി​​​ല്ല എ​​​ന്ന വാ​​​ർ​​​ത്ത വ​​​ന്ന​​​തോ​​​ടെ​​​യാ​​​ണു ഡോ​​​ള​​​ർ 74 രൂ​​​പ​​​യ്ക്കു മു​​​ക​​​ളി​​​ലാ​​​യ​​​ത്. 74.21 രൂ​​​പ വ​​​രെ എ​​​ത്തി​​​യ ഡോ​​​ള​​​ർ പി​​​ന്നീ​​​ട് 73. 76 രൂ​​​പ​​​യി​​​ൽ ക്ലോ​​​സ് ചെ​​​യ്തു. ത​​​ലേ​​​ന്ന​​​ത്തേ​​​ക്കാ​​​ൾ 18 പൈ​​​സ കൂ​​​ടു​​​ത​​​ൽ.


ഓ​​​ഹ​​​രി​​​ക​​​ൾ ഇ​​​ന്ന​​​ല​​​ത്തെ ത​​​ക​​​ർ​​​ച്ച​​​യോ​​​ടെ ആ​​​റു​​​മാ​​​സം മു​​​ന്പ​​​ത്തെ നി​​​ല​​​യി​​​ലെ​​​ത്തി. സെ​​​ൻ​​​സെ​​​ക്സ് 792.17 പോ​​​യി​​​ന്‍റ് (2.25 ശ​​​ത​​​മാ​​​നം) ത​​​ക​​​ർ​​​ച്ച​​​യോ​​​ടെ 34,376.99-ൽ ​​​ക്ലോ​​​സ് ചെ​​​യ്തു. ഒ​​​ര​​​വ​​​സ​​​ര​​​ത്തി​​​ൽ 34,202.22 വ​​​രെ താ​​​ണ​​​താ​​​ണ്. നി​​​ഫ്റ്റി 282.8 പോ​​​യി​​​ന്‍റ് (2.67 ശ​​​ത​​​മാ​​​നം) താ​​​ണ് 10,316.45ൽ ​​​ക്ലോ​​​സ് ചെ​​​യ്തു.

ഈ​​​യാ​​​ഴ്ച സെ​​​ൻ​​​സെ​​​ക്സ് 1850.15 പോ​​​യി​​​ന്‍റും (5.1 ശ​​​ത​​​മാ​​​നം നി​​​ഫ്റ്റി 614 പോ​​​യി​​​ന്‍റും (5.5 ശ​​​ത​​​മാ​​​നം) താ​​​ണു.

റി​​​ല​​​യ​​​ൻ​​​സും മാ​​​രു​​​തി​​​യും എ​​​സ്ബി​​​ഐ​​​യും എ​​​യ​​​ർ​​​ടെ​​​ലും അ​​​ട​​​ക്കം ഒ​​​ട്ടു​​​മി​​​ക്ക ഓ​​​ഹ​​​രി​​​ക​​​ൾ​​​ക്കും ക​​​ന​​​ത്ത തി​​​രി​​​ച്ച​​​ടി ഈ‍യാ​​​ഴ്ച നേ​​​രി​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.