ബോളിവുഡ് സംവിധായകർ കുടുങ്ങുന്നു
ബോളിവുഡ് സംവിധായകർ കുടുങ്ങുന്നു
Saturday, October 13, 2018 12:41 AM IST
മും​ബൈ/​ന്യൂ​ഡ​ൽ​ഹി: ബോ​ളി​വു​ഡി​ലെ പ്ര​മു​ഖ സം​വി​ധാ​യ​ക​രാ​യ സ​ജി​ദ് ഖാ​ൻ, ല​വ് ര​ഞ്ജ​ൻ, സു​ഭാ​ഷ് ഘാ​യി എ​ന്നി​വ​ർ​ക്കെ​തി​രേ മീ ​ടൂ ആ​രോ​പ​ണം. ടാ​റ്റാ മോ​ട്ടോ​ഴ്സി​ലെ ഒ​രു സീ​നി​യ​ർ മാ​നേ​ജ​രും കു​ടു​ങ്ങി.

ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തെ​ത്തു​ട​ർ​ന്ന് സ​ജിദ് ഖാ​ൻ താ​ൻ സം​വി​ധാ​നം ചെ​യ്തി​രു​ന്ന ഹൗ​സ്ഫു​ൾ ഫോ​റി​ൽ​നി​ന്ന് പി​ന്മാ​റി. ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം നി​ർ​ത്തി​വ​ച്ചു. ാനെതിരേ സ​ലോ​ണി ചോ​പ്ര എ​ന്ന ന​ടി​യും ഒരു മാധ്യമപ്ര വർത്തകയുമാണ് ആ​രോ​പ​ണ​മു​ന്ന​യി​ച്ച​ത്. ഇ​തേ​ത്തു​ട​ർ​ന്ന് സ​ജി​ദ് ഖാ​ന്‍റെ ചി​ത്ര​ങ്ങ​ളി​ൽ​നി​ന്നു പി​ന്മാ​റു​മെ​ന്നു പ​ല​രും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ഖാ​ന്‍റെ സ​ഹോ​ദ​രി​യും സം​വി​ധാ​യി​ക​യും നൃ​ത്ത​സം​വി​ധാ​യി​ക​യു​മാ​യ ഫ​റാ ഖാ​ൻ സ​ഹോ​ദ​ര​നെ ത​ള്ളി​പ്പ​റ​ഞ്ഞു. ട്വി​ങ്കി​ൾ ഖ​ന്ന, ഭ​ർ​ത്താ​വ് അ​ക്ഷ​യ്കു​മാ​ർ, അ​ജ​യ് ദേ​വ്ഗ​ൺ തു​ട​ങ്ങി​യ​വ​രും ഖാ​നെ ത​ള്ളി പ്ര​സ്താ​വ​ന​യി​റ​ക്കി. പീ​ഡി​പ്പി​ച്ചെ​ന്നു ന​ടി ത​നു​ശ്രീ ദ​ത്ത ആ​രോ​പി​ച്ച നാ​നാ പ​ടേ​ക്ക​ർ അ​ഭി​ന​യി​ക്കു​ന്ന​ചി​ത്ര​മാ​ണ് ഹൗ​സ്ഫു​ൾ ഫോ​ർ. ത​നു​ശ്രീ​യു​ടെ പ​രാ​തി​യി​ൽ പ​ടേ​ക്ക​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സു​ണ്ട്.


ത​നി​ക്കെ​തി​രേ പേ​രു​പ​റ​യാ​ത്ത ഒ​രു സ്ത്രീ ​ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ത്തി​ൽ സു​ഭാ​ഷ് ഘാ​യി വേ​ദ​ന പ്ര​ക​ടി​പ്പി​ച്ചു. താ​ൻ അ​ങ്ങ​നെ​യൊ​രാ​ള​ല്ലെ​ന്നു ഘാ​യി ട്വീ​റ്റ് ചെ​യ്തു.ഇ​തി​നി​ടെ ആ​രോ​പ​ണ​ത്തെ​ത്തു​ട​ർ​ന്നു ടാ​റ്റാ മോ​ട്ടോ​ഴ്സി​ന്‍റെ കോ​ർ​പ​റേ​റ്റ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് മേ​ധാ​വി സു​രേ​ഷ് രം​ഗ​രാ​ജ​നെ നി​ർ​ബ​ന്ധി​ത അ​വ​ധി​യി​ൽ​വി​ട്ടു. പ്യാ​ർ കാ ​പ​ഞ്ച്നാ​മ​യു​ടെ സം​വി​ധാ​യ​ക​ൻ ല​വ് ര​ഞ്ജ​നെ​തി​രേ പേ​ര് വെ​ളി​പ്പെ​ടു​ത്താ​ത്ത ഒ​രു ന​ടി​യാ​ണ് ആ​രോ​പ​ണ​മു​ന്ന​യി​ച്ച​ത്. ന​ടി​യോ​ടു വ​സ്ത്ര​മു​രി​യാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന ആ​രോ​പ​ണം ര​ഞ്ജ​ൻ നി​ഷേ​ധി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.