മീ ടൂ കാന്പയിൻ: മാധ്യമപ്രവർത്തകർ പ്രതിഷേധിച്ചു
Sunday, October 14, 2018 12:44 AM IST
ന്യൂ​ഡ​ൽ​ഹി: മീ ​ടൂ കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി വ​നി​ത മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ചു ഡ​ൽ​ഹി​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു.

ലൈം​ഗി​ക ആ​രോ​പ​ണ​ങ്ങ​ൾ നേ​രി​ടു​ന്ന​വ​ർ​ക്കെ​തി​രേ അ​ടി​യ​ന്ത​ര​മാ​യി ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് പ്ര​തി​ഷേ​ധ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. നി​ര​വ​ധി വ​നി​ത മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ലൈം​ഗി​ക അ​തി​ക്ര​മ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച മു​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും കേ​ന്ദ്ര മ​ന്ത്രി​യു​മാ​യ എം.​ജെ അ​ക്ബ​റി​നെ മ​ന്ത്രി​സ്ഥാ​ന​ത്തു നി​ന്നു നീ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി തു​റ​ന്നു പ​റ​ച്ചി​ൽ ന​ട​ത്തി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു പ്ര​മേ​യ​വും പാ​സാ​ക്കി.


തൊ​ഴി​ൽസ്ഥ​ല​ത്ത് ന​ട​ന്ന ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ൾ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കാ​നാ​കി​ല്ല. അ​തി​ക്ര​മ​ങ്ങ​ൾ​ക്കി​ര​യാ​കു​ക​യും തു​റ​ന്നു പ​റ​യാ​ൻ സ​ന്ന​ദ്ധ​രാ​കു​ക​യും ചെ​യ്ത സ​ഹ​പ്ര​വ​ർ​ത്ത​ക​രെ അ​ഭി​ന​ന്ദി​ക്കു​ക​യും അ​വ​രു​ടെ വേ​ദ​ന പ​ങ്കു​വെ​ക്കു​ക​യും ചെ​യ്യു​ന്നു​വെ​ന്ന് ഇ​ന്ത്യ​ൻ വി​മ​ൻ​സ് പ്ര​സ് കോ​ർ​പ്സ് പ്ര​സി​ഡ​ന്‍റ് ടി.​കെ രാ​ജ​ല​ക്ഷ്മി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.