ഡൽഹി ഗതാഗത മന്ത്രിയുടെ വസതിയിൽ റെയ്ഡ്; കണ്ടെത്തിയത് 120 കോടിയുടെ നികുതി വെട്ടിപ്പ്
ഡൽഹി ഗതാഗത മന്ത്രിയുടെ വസതിയിൽ റെയ്ഡ്;  കണ്ടെത്തിയത് 120  കോടിയുടെ നികുതി വെട്ടിപ്പ്
Sunday, October 14, 2018 12:44 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ഗ​താ​ഗ​ത മ​ന്ത്രി കൈ​ലാ​ഷ് ഗെ​ലോ​ട്ടി​ന്‍റെ വ​സ​തി​യി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ 120 കോ​ടി രൂ​പ​യു​ടെ നി​കു​തി വെ​ട്ടി​പ്പു ന​ട​ത്തി​യ രേ​ഖ​ക​ൾ ക​ണ്ടെ​ടു​ത്തു​വെ​ന്ന് ആ​ദാ​യ നി​കു​തി വ​കു​പ്പ്. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ റെ​യ്ഡി​ൽ മ​ന്ത്രി​യു​ടെ വ​സ​തി​യി​ൽ നി​ന്ന് 35 ല​ക്ഷം രൂ​പ​യും ബി​നാ​മി രേ​ഖ​ക​ളും ക​ണ്ടെ​ടു​ത്തു​വെ​ന്നും ആ​ദാ​യ​നി​കു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.


വ്യാ​ജ ക​ന്പ​നി​ക​ളു​ടെ പേ​രി​ൽ കൈ​ലാ​ഷി​ന്‍റെ ഓ​ഫീ​സു​ക​ളി​ലെ പ്യൂ​ണ്‍ ഉ​ൾ​പ്പ​ടെ​യു​ള്ള ജീ​വ​ന​ക്കാ​രു​ടെ പേ​രി​ൽ വാ​യ്പ​ക​ളെ​ടു​ത്ത​തി​ന്‍റെ​യും നി​ക്ഷേ​പ​ങ്ങ​ൾ ന​ട​ത്തി​യ​തി​ന്‍റെ​യും രേ​ഖ​ക​ളും ക​ണ്ടെ​ടു​ത്തു. ജീ​വ​ന​ക്കാ​രെ ബി​നാ​മി​ക​ളാ​ക്കി നി​ര​വ​ധി വ​സ്തു ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​യ​ത്രെ. ഗെ​ലോ​ട്ടി​ന്‍റെ റി​യ​ൽ എ​സ്റ്റേ​റ്റ് ക​ന്പ​നി ദു​ബാ​യി​ൽ വ​ൻ നി​ക്ഷേ​പം ന​ട​ത്തി​യതാ​യും ക​ണ്ടെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.