ഡൽഹിയിൽ ബാങ്ക് ജീവനക്കാരനെ വെടിവച്ചു കൊന്ന് മൂന്നു ലക്ഷം കൊള്ളയടിച്ചു
ഡൽഹിയിൽ ബാങ്ക് ജീവനക്കാരനെ വെടിവച്ചു കൊന്ന് മൂന്നു ലക്ഷം കൊള്ളയടിച്ചു
Sunday, October 14, 2018 12:44 AM IST
ന്യൂ​ഡ​ൽ​ഹി: ആ​യു​ധ​ധാ​രി​ക​ളാ​യ ആ​റം​ഗ മു​ഖം​മൂ​ടി സം​ഘം ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി മൂ​ന്നു ല​ക്ഷം രൂ​പ കൊ​ള്ള​യ​ടി​ച്ചു. സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നി​ൽ നി​ന്നു തോ​ക്ക് പി​ടി​ച്ചു വാ​ങ്ങി അ​ടി​ച്ചു വീ​ഴ്ത്തി. തു​ട​ർ​ന്ന് ബാ​ങ്കി​ലെ കാ​ഷ്യ​ർ​ക്ക് നേ​രെ വെ​ടി​യു​തി​ർ​ത്ത​ശേ​ഷം പ​ണം കൊ​ള്ള​യ​ടി​ച്ചു ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു. ആ​ക്ര​മണ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ തെ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ചൗ​വ്‌​ല ടൗ​ണി​ലെ കോ​ർ​പ​റേ​ഷ​ൻ ബാ​ങ്കി​ലെ സി​സി ടി​വി ക്യാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. സം​ഭ​വവു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ൾ അ​റ​സ്റ്റി​ലാ​യ​താ​യും സൂ​ച​ന​യു​ണ്ട്.

ഇ​ത്ര​യും ആ​സൂ​ത്രി​ത​മാ​യ ബാ​ങ്ക് ക​വ​ർ​ച്ച ത​ല​സ്ഥാ​ന ന​ഗ​രി​യി​ൽ ഈ ​ദ​ശ​ക​ത്തി​ൽ ആ​ദ്യ​മാ​യാ​ണു ന​ട​ക്കു​ന്ന​തെ​ന്നാ​ണ് പോ​ലീ​സ് ത​ന്നെ പ​റ​യു​ന്ന​ത്. ബാ​ങ്കി​ൽ ഇ​ട​പാ​ടി​ന് വ​ന്ന പ​ത്തു പേ​രെ​യും ആ​റ് ജീ​വ​ന​ക്കാ​രെ​യും തോ​ക്കി​ൻ മു​ന​യി​ൽ നി​ർ​ത്തി​യാ​ണ് കൊ​ള്ള​യ​ടി​ച്ച​ത്. ആ​ദ്യം ബാ​ങ്ക് കാ​ഷ്യ​റു​ടെ മേ​ശ​യി​ൽ നി​ന്നു പ​ണം ത​ട്ടി​യെ​ടു​ത്തു ര​ക്ഷ​പ്പെടാ​നാ​യി​രു​ന്നു മോ​ഷ്ടാ​ക്ക​ൾ ശ്ര​മി​ച്ച​ത്.


എ​ന്നാ​ൽ, കാ​ഷ്യ​ർ എതിർ ത്തതോടെ അ​യാ​ളെ വെ​ടി​വ​ച്ചു വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. ര​ണ്ടു ത​വ​ണ കാ​ഷ്യ​ർ​ക്ക് നേ​ർ​ക്കു നി​റ​യൊ​ഴി​ച്ചു. അ​യാ​ളെ ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.