മെക്ക മസ്ജിദ് കേസ് ജഡ്ജി ടിജെഎസിൽ ചേർന്നു
Monday, October 15, 2018 12:25 AM IST
ഹൈ​​​ദ​​​രാ​​​ബാ​​​ദ്: മെ​​​ക്ക മ​​​സ്ജി​​​ദ് കേ​​​സി​​​ൽ വി​​​ധി പ്ര​​​ഖ്യാ​​​പി​​​ച്ച ജ​​​ഡ്ജി ജ​​​സ്റ്റീ​​​സ് കെ. ​​​ര​​​വീ​​​ന്ദ​​​ർ റെ​​​ഡ്ഡി തെ​​​ലു​​​ങ്കാ​​​ന ജ​​​ന സ​​​മി​​​തി(​​​ടി​​​ജെ​​​എ​​​സ്)​​​യി​​​ൽ ചേ​​​ർ​​​ന്നു. കോ​​​ൺ​​​ഗ്ര​​​സ് നേ​​​തൃ​​​ത്വം ന​​​ല്കു​​​ന്ന മു​​​ന്ന​​​ണി​​​യി​​​ൽ അം​​​ഗ​​​മാ​​​ണു ടി​​​ജെ​​​എ​​​സ്. ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​രാ​​​ൻ താ​​​ത്പ​​​ര്യം പ്ര​​​ക​​​ടി​​​പ്പി​​​ച്ച ര​​​വീ​​​ന്ദ​​​ർ റെ​​​ഡ്ഡി ടി​​​ജെ​​​എ​​​സി​​​ൽ ചേ​​​ർ​​​ന്ന​​​ത് രാ​​​ഷ്‌​​​ട്രീ​​​യ നി​​​രീ​​​ക്ഷ​​​ക​​​രെ അ​​​ന്പ​​​രി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

തെ​​​ലു​​​ങ്കാ​​​ന മു​​​ഖ്യ​​​മ​​​ന്ത്രി ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ റാ​​​വു​​​വി​​​ന്‍റെ ക​​​ടു​​​ത്ത വി​​​മ​​​ർ​​​ശ​​​ക​​​നാ​​​യ എം. ​​​കോ​​​ദ​​​ണ്ഡ​​​രാം നേ​​​തൃ​​​ത്വം ന​​​ല്കു​​​ന്ന പാ​​​ർ​​​ട്ടി​​​യാ​​​ണു ടി​​​ജെ​​​എ​​​സ്. മെ​​​ക്ക മ​​​സ്ജി​​​ദ് കേ​​​സി​​​ൽ‌ തീ​​​വ്ര ഹി​​​ന്ദു​​​ത്വ​​​വാ​​​ദി സ്വാ​​​മി അ​​​സീ​​​മാ​​​ന​​​ന്ദ​​​യെ ജ​​​സ്റ്റീ​​​സ് ര​​​വീ​​​ന്ദ​​​ർ റെ​​​ഡ്ഡി വെ​​​റു​​​തേ വി​​​ട്ടി​​​രു​​​ന്നു. വി​​​ധി പ്ര​​​ഖ്യാ​​​പി​​​ച്ച് മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ​​​ക്കം അ​​​ദ്ദേ​​​ഹം രാ​​​ജി​​​വ​​​യ്ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. പി​​​ന്നീ​​​ട് ബി​​​ജെ​​​പി​​​യെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന ത​​​ര​​​ത്തി​​​ലാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പ്ര​​​സ്താ​​​വ​​​ന​​​ക​​​ൾ. രാ​​​ജ്യ​​​സ്നേ​​​ഹ​​​മു​​​ള്ള പാ​​​ർ​​​ട്ടി​​​യെ​​​ന്നാ​​​യി​​​രു​​​ന്നു ജ​​​സ്റ്റീ​​​സ് റെ​​​ഡ്ഡി ബി​​​ജെ​​​പി​​​യെ വി​​​ശേ​​​ഷി​​​പ്പി​​​ച്ചി​​​രു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.