യുപിയിലെ 18 നഗരങ്ങൾക്കു പുതിയ പേരു നിർദേശിച്ച് ജസ്റ്റീസ് മാ​ർ​ക്ക​ണ്ഡേ​യ കട്ജു
യുപിയിലെ 18 നഗരങ്ങൾക്കു  പുതിയ പേരു നിർദേശിച്ച്  ജസ്റ്റീസ് മാ​ർ​ക്ക​ണ്ഡേ​യ കട്ജു
Tuesday, October 16, 2018 12:53 AM IST
ന്യൂ​ഡ​ൽ​ഹി: അ​ല​ാഹാ​ബാ​ദി​ന്‍റെ പേ​ര് പ്ര​യാ​ഗ്‌​രാ​ജ് എ​ന്നാ​ക്കി മാ​റ്റാ​നു​ള്ള യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ യു​പി​യി​ലെ 18 ന​ഗ​ര​ങ്ങ​ൾ​ക്കു പു​തി​യ പേ​ര് നി​ർ​ദേ​ശിച്ച് ജ​സ്റ്റീ​സ് മാ​ർ​ക്ക​ണ്ഡേ​യ ക​ട്ജു.

ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു ജ​സ്റ്റീ​സ് ക​ട്ജു​വി​ന്‍റെ പ്ര​തി​ക​ര​ണം, ഫൈ​സാ​ബാ​ദി​ന് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന പേ​ര് ന​രേ​ന്ദ്ര​മോ​ദി​പു​ർ എ​ന്നാ​ണ്. ഫ​ത്തേ​പ്പു​രി​ന് അ​മി​ത്ഷാ ന​ഗ​ർ എ​ന്നും മൊ​റാ​ദാ​ബാ​ദി​ന് മ​ൻ​കി ബാ​ത് ന​ഗ​ർ എ​ന്നും പേ​രു ന​ല്കാ​മെ​ന്നാ​ണു ജ​സ്റ്റീ​സ് ക​ട്ജു​വി​ന്‍റെ പ​രി​ഹാ​സം. അ​ലി​ഗ​ഡ്-​അ​ശ്വ​ത്ഥാ​ത്മ​ന​ഗ​ർ, ആ​ഗ്ര-​അ​ഗ​സ്ത്യ​ന​ഗ​ർ, ഗാ​സി​പു​ർ-​ഗ​ണേ​ഷ്പു​ർ, ഷാ​ജ​ഹാ​ൻ​പു​ർ-​സു​ഗ്രീ​വ്പു​ർ, മു​സാ​ഫ​ർ​ന​ഗ​ർ- മു​ര​ളീ​മ​നോ​ഹ​ർ ന​ഗ​ർ, അ​സം​ഗ​ഡ്-​അ​ള​ക്ന​ന്ദ്പു​ർ, ഹ​മി​ർ​പു​ർ-​ഹ​സ്തി​ൻ​പു​ർ, ബു​ല​ന്ദ്ഷ​ഹ​ർ-​ബ​ജ്‌​റം​ഗ്ബ​ലി​പു​ർ, ഗാ​സി​യാ​ബാ​ദ്-​ഗ​ജേ​ന്ദ്ര​ന​ഗ​ർ, ഫി​റോ​സാ​ബാ​ദ്-​ദ്രോ​ണാ​ചാ​ര്യ​ന​ഗ​ർ, ഫ​റൂ​ഖാ​ബാ​ദ്-​അം​ഗ​ദ്പു​ർ, സു​ൽ​ത്താ​ൻ​പു​ർ-​സ​ര​സ്വ​തി​ന​ഗ​ർ, മി​ർ​സാ​പു​ർ-​മീ​രാ​ബാ​യി​ന​ഗ​ർ എ​ന്നി​ങ്ങ​നെ​യാ​ണു ജ​സ്റ്റീ​സ് ക​ട്ജു ന​ല്കി​യി​രി​ക്കു​ന്ന പേ​രു​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.