കൽക്കരിപ്പാടം: ജിൻഡാലിനു ജാമ്യം
കൽക്കരിപ്പാടം:  ജിൻഡാലിനു ജാമ്യം
Tuesday, October 16, 2018 12:53 AM IST
ന്യൂ​ഡ​ൽ​ഹി: ക​ൽ​ക്ക​രി​പ്പാ​ടം കൈ​മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തിക്കേ​സി​ൽ വ്യ​വ​സാ​യി​യും കോ​ണ്‍ഗ്ര​സ് നേ​താ​വു​മാ​യ ന​വീ​ൻ ജി​ൻ​ഡാ​ലി​നും മ​റ്റ് 14 പേ​ർ​ക്കും ഡ​ൽ​ഹി കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. ഒ​രു ല​ക്ഷം രൂ​പ​യു​ടെ വ്യ​ക്തി​ഗ​ത ബോ​ണ്ടി​ലും ത​ത്തു​ല്യ​മാ​യ ആ​ൾ ജാ​മ്യ​ത്തി​ലു​മാ​ണു കോ​ട​തി​യു​ടെ ന​ട​പ​ടി. ജാ​ർ​ഖ​ണ്ഡി​ലെ ര​ണ്ട് ക​ൽ​ക്ക​രി ബ്ലോ​ക്കു​ക​ൾ കൈ​മാ​റി​യ​തി​ൽ ക്ര​മ​ക്കേ​ടു​ണ്ടെ​ന്നാ​ണ് സി​ബി​ഐ ക​ണ്ടെ​ത്തി​യി​രു​ന്ന​ത്.


ജി​ൻ​ഡാ​ലി​നെ കൂ​ടാ​തെ ജി​ൻ​ഡാ​ൽ സ്റ്റീ​ൽ ആ​ൻ​ഡ് പ​വ​ർ ലി​മി​റ്റ​ഡി​ന്‍റെ ഉ​പ​ദേ​ശ​ക​ൻ ആ​ന​ന്ദ് ഗോ​യ​ൽ, മും​ബൈ എ​സാ​ർ പ​വ​ർ ലി​മി​റ്റ​ഡ് എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് ചെ​യ​ർ​മാ​ൻ സു​ശീ​ൽ​കു​മാ​ർ മാ​രു തുടങ്ങിയവ​രും ജാ​മ്യം ല​ഭി​ച്ച​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.