ജിഎസ്ടിയിൽ കേരളത്തിനായി ദുരിതാശ്വാസ സെസ്: സമവായശ്രമം
ജിഎസ്ടിയിൽ കേരളത്തിനായി   ദുരിതാശ്വാസ സെസ്: സമവായശ്രമം
Tuesday, October 16, 2018 12:53 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ​ത്തി​നാ​യി ജി​എ​സ്ടി​യി​ൽ ദു​രി​താ​ശ്വാ​സ സെ​സ് ഏ​ർ​പ്പെ​ടു​ത്തു​ന്ന കാ​ര്യ​ത്തി​ൽ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളു​മാ​യി സ​മ​വാ​യ​മു​ണ്ടാ​ക്കാ​ൻ ജി​എ​സ്ടി കൗ​ണ്‍സി​ൽ ഉ​പ​സ​മി​തി യോ​ഗ​ത്തി​ൽ തീ​രു​മാ​നം. അ​തി​നാ​യി പ്ര​ത്യേ​ക ചോ​ദ്യാ​വ​ലി ത​യാ​റാ​ക്കി സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​യ​ച്ചു കൊ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി ജി​എ​സ്ടി കൗ​ണ്‍സി​ൽ ഉ​പ​സ​മി​തി യോ​ഗ​ത്തി​നു​ശേ​ഷം സം​സ്ഥാ​ന ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് അ​റി​യി​ച്ചു.

കേ​ര​ള​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ദേ​ശീ​യ- സം​സ്ഥാ​ന ദു​രി​താ​ശ്വാ​സ ഫ​ണ്ടു​ക​ളി​ൽ നി​ന്നു​ള്ള ധ​നം അ​പ​ര്യാ​പ്ത​മാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ചി​ല ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കു ദേ​ശീ​യാ​ടി​സ്ഥാ​ന​ത്തി​ൽ ജി​എ​സ്ടി​യി​ൽ അ​ധി​ക സെ​സ് ചു​മ​ത്തി​ക്കൊ​ണ്ട് അ​ധി​ക​വി​ഭ​വ സ​മാ​ഹ​ര​ണ​ത്തി​നു ക​ഴി​ഞ്ഞ കൗ​ണ്‍സി​ൽ യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യ​ത്. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളു​ടെ​യും പി​ന്തു​ണ ആ​വ​ശ്യ​മാ​ണ്.


അ​തി​നാ​യി പ്ര​ത്യേ​ക ചോ​ദ്യാ​വ​ലി ത​യാ​റാ​ക്കി സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​യ​ച്ചു​കൊ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി തോ​മ​സ് ഐ​സ​ക് പ​റ​ഞ്ഞു. പ്ര​ത്യേ​ക സെ​സ് എ​ന്ന ആ​ശ​യ​ത്തോ​ടു അ​നു​കൂ​ല പ്ര​തി​ക​ര​ണ​മാ​ണു അം​ഗ​ങ്ങ​ളി​ൽ നി​ന്നു ല​ഭി​ച്ച​ത്. കേ​ര​ള​ത്തി​ന്‍റെ വാ​യ്പാ​പ​രി​ധി മൂ​ന്നു ശ​ത​മാ​ന​ത്തി​ൽ നി​ന്ന് ഉ​യ​ർ​ത്താ​നു​ള്ള കാ​ര്യ​ത്തി​ൽ കേ​ന്ദ്രം അ​നു​കൂ​ല നി​ല​പാ​ടു സ്വീ​ക​രി​ക്കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.