തെലുങ്കാനയിൽ വോട്ടർ പട്ടികയിൽ 190 രോഹിംഗ്യകൾ; അന്വേഷണം തുടങ്ങി
Tuesday, October 16, 2018 11:43 PM IST
ഹൈ​​​​​ദ​​​​​രാ​​​​​ബാ​​​​​ദ്: തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു ക​​​​​മ്മീ​​​​​ഷ​​​​​ന്‍റെ വോ​​​ട്ട​​​ർ‌ പ​​​ട്ടി​​​ക​​​യി​​​ൽ 190 രോ​​​​​ഹിം​​​​​ഗ്യ​​​​​ൻ അ​​​​ഭ​​​​യാ​​​​ർ​​​​ഥി​​​​ക​​​​ൾ ക​​​​​ട​​​​​ന്നു​​​​​കൂ​​​​​ടി​​​​​യ​​​​​തി​​​​​നെ​​​​​ക്കു​​​​​റി​​​​​ച്ച് ഗ്രേ​​​​​റ്റ​​​​​ർ ഹൈ​​​​​ദ​​​​​രാ​​​​​ബാ​​​​​ദ് മു​​​​​നി​​​​​സി​​​​​പ്പ​​​​​ൽ കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​ൻ അ​​​​​ന്വേ​​​​​ഷ​​​​​ണം തു​​​​​ട​​​​​ങ്ങി. പു​​​​​തു​​​​​ക്കി​​​​​യ വോ​​​​​ട്ട​​ർ പ​​ട്ടി​​ക​​പ്ര​​​​​കാ​​​​​രം 39.60 ല​​​​​ക്ഷം വോ​​​​​ട്ട​​​​​ർ​​​​​മാ​​​​​രാ​​​​​ണ് ഗ്രേ​​​​​റ്റ​​​​​ർ ഹൈ​​​​​ദ​​​​​രാ​​​​​ബാ​​​​​ദ് മു​​​​​നി​​​​​സി​​​​​പ്പ​​​​​ൽ കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​ൻ പ​​​​​രി​​​​​ധി​​​​​യി​​​​​ലു​​​​​ള്ള​​​​​ത്.

ഐ​​​​​ക്യ​​​​​രാ​​​​​ഷ്‌​​​​​ട്ര​​​​​സ​​​​​ഭ​​​​​യു​​​​​ടെ അ​​​​​ഭ​​​​​യാ​​​​​ർ​​​​​ഥി ലി​​​​​സ്റ്റി​​​​​ൽ(​​​​​യു​​​​​എ​​​​​ൻ​​​​​എ​​​​​ച്ച്സി​​​​​ആ​​​​​ർ) അം​​​​​ഗ​​​​​ത്വ​​​​​മു​​​​​ള്ള 3600 രോ​​​​​ഹിം​​​​​ഗ്യ​​​​​ക​​​​​ളാ​​​​​ണ് തെ​​​​​ലു​​​​​ങ്കാ​​​​​ന​​​​​യി​​​​​ലെ വി​​​​​വി​​​​​ധ ക്യാ​​​​​ന്പു​​​​​ക​​​​​ളി​​​​​ൽ ക​​​​​ഴി​​​​​യു​​​​​ന്ന​​​​​ത്. രോം​​​​​ഹിം​​​​​ഗ്യ​​​​​ക​​​​​ളു​​​​​ടെ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ പ​​ട്ടി​​ക​​യി​​ൽ​​​​​നി​​​​​ന്നു നീ​​​​​ക്കം ചെ​​​​​യ്യു​​​​​ന്ന​​​​​തു സം​​​​​ബ​​​​​ന്ധി​​​​​ച്ച് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു ക​​​​​മ്മീ​​​​​ഷ​​​​​ൻ ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ർ​​​​​ക്ക് പ​​​​​രാ​​​​​തി ന​​​​​ല്കി​​​​​യ​​​​​താ​​​​​യി കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​ൻ അ​​​​​ധി​​​​​കൃ​​​​​ത​​​​​ർ പ​​​​​റ​​​​​ഞ്ഞു. ഇ​​​​​വ​​​​​രി​​​​​ൽ ഭൂ​​​​​രി​​​​​ഭാ​​​​​ഗം പേ​​​​​രും നി​​​​​ര​​​​​ക്ഷ​​​​​ര​​​​​രാ​​​​​ണ്.


രോ​​​​​ഹിം​​​​​ഗ്യ​​​​​ക​​​​​ളെ വോ​​​​​ട്ട​​​ർ പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്ത​​​​​രു​​​​​തെ​​​​​ന്ന് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു ക​​​​​മ്മീ​​​​​ഷ​​​​​ൻ മാ​​​​​ർ​​​​​ഗ​​​​​നി​​​​​ർ​​​​​ദേ​​​​​ശ​​​​​മു​​​​​ണ്ടെ​​​​​ന്ന് തെ​​​​​ലു​​​​​ങ്കാ​​​​​ന ചീ​​​​​ഫ് ഇ​​​​​ല​​​​​ക്ട​​​​​റ​​​​​ൽ ഓ​​​​​ഫീ​​​​​സ​​​​​ർ ര​​​​​ജ​​​​​ത് കു​​​​​മാ​​​​​ർ പ​​​​​റ​​​​​ഞ്ഞു. മ്യാ​​​​​ൻ​​​​​മ​​​​​റി​​​​​ൽ​​​​​നി​​​​​ന്നു സൈ​​​​​ന്യം തു​​​​​ര​​​​​ത്തി​​​​​യ​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് ആ​​​​​യി​​​​​ര​​​​​ക്ക​​​​​ണ​​​​​ക്കി​​​​​നാ​​​​​യ രോം​​​​​ഹി​​​​​ഗ്യ​​​​​ക​​​​​ളാ​​​​​ണ് ഇ​​​​​ന്ത്യ​​​​​യി​​​​​ൽ അ​​​​​ഭ​​​​​യം തേ​​​​​ടി​​​​​യി​​​​​ട്ടു​​​​​ള്ള​​​​​ത്. ഐ​​​​​ക്യ​​​​​രാ​​​​​ഷ്‌​​​​​ട്ര​​​​​സ​​​​​ഭ​​​​​യി​​​​​ൽ ര​​​​​ജി​​​​​സ്റ്റ​​​​​ർ ചെ​​​​​യ്തി​​​​​രി​​​​​ക്കു​​​​​ന്ന 14,000 രോം​​​​​ഹിം​​​​​ഗ്യ​​​​​ക​​​​​ൾ ഇ​​​​​ന്ത്യ​​​​​യി​​​​​ലു​​​​​ണ്ടെ​​​​​ന്ന് ക​​​​​ഴി​​​​​ഞ്ഞ​​​​​വ​​​​​ർ​​​​​ഷം കേ​​​​​ന്ദ്ര സ​​​​​ർ​​​​​ക്കാ​​​​​ർ പാ​​​​​ർ​​​​​ല​​​​​മെ​​​​​ന്‍റി​​​​​നെ അ​​​​​റി​​​​​യി​​​​​ച്ചി​​​​​രു​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.