റ​ഫാ​ൽ കരാർ: ആ​രോ​പ​ണം ശ​രി​വ​ച്ച് രേ​ഖ​ക​ൾ
റ​ഫാ​ൽ കരാർ:  ആ​രോ​പ​ണം  ശ​രി​വ​ച്ച് രേ​ഖ​ക​ൾ
Wednesday, October 17, 2018 12:14 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: റ​​​ഫാ​​​ൽ ഇ​​​ട​​​പാ​​​ടി​​​ൽ റി​​​ല​​​യ​​​ൻ​​​സി​​​നു ക​​​രാ​​​ർ കൊ​​​ടു​​​ക്കാ​​​മെ​​​ന്ന വ്യ​​​വ​​​സ്ഥ ഉ​​​ണ്ടെ​​​ന്നു തെ​​​ളി​​​യി​​​ക്കു​​​ന്ന രേ​​​ഖ​​​ക​​​ൾ പു​​​റ​​​ത്ത്. ഇ​​​ട​​​പാ​​​ട് ന​​​ട​​​ക്ക​​​ണ​​​മെ​​​ങ്കി​​​ൽ റി​​​ല​​​യ​​​ൻ​​​സി​​​നെ പ​​​ങ്കാ​​​ളി​​​യാ​​​ക്കേ​​​ണ്ട​​​തു നി​​​ർ​​​ബ​​​ന്ധ​​​മാ​​​ണെ​​​ന്ന് ദ​​​സോ ഏ​​​വി​​​യേ​​​ഷ​​​ന്‍റെ മു​​​തി​​​ർ​​​ന്ന ഓ​​​ഫീ​​​സ​​​ർ എ​​​ൽ. സെ​​​ഗാ​​​ള​​​ൻ ഒ​​​രു നി​​​ർ​​​ണാ​​​യ​​​ക യോ​​​ഗ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞ​​​തി​​​ന്‍റെ രേ​​​ഖ​​​ക​​​ളാ​​​ണു പു​​​റ​​​ത്തു​​​വ​​​ന്ന​​​ത്.

ഏ​​​താ​​​നും ദി​​​വ​​​സം മു​​​ൻ​​​പ് മീ​​​ഡി​​​യാ​​​പാ​​​ർ​​​ട്ട് എ​​​ന്ന ഫ്ര​​​ഞ്ച് വെ​​​ബ്സൈ​​​റ്റ് ഉ​​​ദ്ധ​​​രി​​​ച്ച രേ​​​ഖ​​​ക​​​ളാ​​​ണ് പു​​​റ​​​ത്തു​​​വ​​​ന്നി​​​രി​​​ക്കു​​​ന്ന​​​ത്. ര​​​ണ്ടു യോ​​​ഗ​​​ങ്ങ​​​ളു​​​ടെ മി​​​നി​​​റ്റ്സാ​​​ണ് ഈ ​​​രേ​​​ഖ​​​ക​​​ൾ.

റി​​​ല​​​യ​​​ൻ​​​സി​​​നെ ദ​​​സോ സ്വ​​​മേ​​​ധ​​​യാ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​താ​​​ണെ​​​ന്ന വാ​​​ദം പൊ​​​ളി​​​ക്കു​​​ന്ന​​​താ​​​ണ് ഈ ​​​രേ​​​ഖ​​​ക​​​ൾ. റി​​​ല​​​യ​​​ൻ​​​സി​​​നെ പ​​​ങ്കാ​​​ളി​​​യാ​​​ക്കി​​​യ​​​തി​​​ൽ ഗ​​​വ​​​ൺ​​​മെ​​​ന്‍റി​​​നു പ​​​ങ്കി​​​ല്ലെ​​​ന്ന് ഇ​​​ന്ത്യാ ഗ​​​വ​​​ൺ​​​മെ​​​ന്‍റും ദ​​​സോ മേ​​​ധാ​​​വി​​​ക​​​ളും പ​​​റ​​​ഞ്ഞി​​​രു​​​ന്നു. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യാ​​​ണ് അ​​​നി​​​ൽ അം​​​ബാ​​​നി​​​യു​​​ടെ റി​​​ല​​​യ​​​ൻ​​​സി​​​നെ ഇ​​​ട​​​പാ​​​ടി​​​ൽ തി​​​രു​​​കി​​​ക്ക​​​യ​​​റ്റി​​​യ​​​തെ​​​ന്ന് കോ​​​ൺ​​​ഗ്ര​​​സ് ആ​​​രോ​​​പി​​​ച്ചി​​​രു​​​ന്നു.


ദ​​​സോ​​​യി​​​ലെ തൊ​​​ഴി​​​ലാ​​​ളി യൂ​​​ണി​​​യ​​​നു​​​ക​​​ളാ​​​യ സി​​​എ​​​ഫ്ഡി​​​ടി​​​യും സി​​​ജി​​​ടി​​​യു​​​മാ​​​ണു ത​​​ങ്ങ​​​ൾ പ​​​ങ്കെ​​​ടു​​​ത്ത യോ​​​ഗ​​​ത്തി​​​ന്‍റെ മി​​​നി​​​റ്റ്സ് പു​​​റ​​​ത്തു​​​വി​​​ട്ട​​​ത്. പോ​​​ർ​​​ട്ടാ​​​ൽ ഏ​​​വി​​​യേ​​​ഷ​​​ൻ എ​​​ന്ന ബ്ലോ​​​ഗ് പോ​​​സ്റ്റി​​​ലാ​​​ണ് ഇ​​​തു വ​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.