മിസോറം കോൺഗ്രസിൽ കൊഴിഞ്ഞുപോക്ക്
മിസോറം കോൺഗ്രസിൽ കൊഴിഞ്ഞുപോക്ക്
Wednesday, October 17, 2018 8:34 PM IST
ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കേ മി​സോ​റാം കോ​ണ്‍ഗ്ര​സി​ൽ നി​ന്ന് കൊ​ഴി​ഞ്ഞു പോ​ക്ക് തു​ട​രു​ന്നു. മി​സോ​റം മു​ൻ മ​ന്ത്രി ബു​ദ്ധ ധ​ൻ ച​ക്മ പാ​ർ​ട്ടി അം​ഗ​ത്വ​വും എം​എ​ൽ​എ സ്ഥാ​ന​വും രാ​ജി​വ​ച്ചു. ന​വം​ബ​ർ 28നു ​ന​ട​ക്കു​ന്ന സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ദ്ദേ​ഹം തു​യ്സോം​ഗ് സീ​റ്റി​ൽ ബിജെപി സ്ഥാനാർഥിയായി മ​ത്സ​രി​ച്ചേ​ക്കും.

മി​സോ​റം കോ​ണ്‍ഗ്ര​സി​ൽ പ​ട​ല​പിണ​ക്കം രൂ​ക്ഷ​മാ​ണ്. അ​ഴി​മ​തി ആ​രോ​പ​ണ​ത്തെ​ത്തു​ട​ർ​ന്ന് പാ​ർ​ട്ടി​യി​ൽനി​ന്നും മ​ന്ത്രി​സ​ഭ​യി​ൽനി​ന്നും പു​റ​ത്താ​ക്ക​പ്പെ​ട്ട കോ​ണ്‍ഗ്ര​സ് നേ​താ​വ് ആ​ർ. ലാ​ൽ​സി​ർ​ലി​യാ​ന ക​ഴി​ഞ്ഞ ദി​വ​സം എം​എ​ൻ​എ​ഫി​ൽ ചേ​ർ​ന്നി​രു​ന്നു.


മി​സോ​റം പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​ ലാ​ൽ​സി​ർ​ലി​യാ​ന സെ​യ്‌​ലോ, ഐസോൾ ഫു​ട്ബോ​ൾ ക്ല​ബ് പ്ര​സി​ഡ​ന്‍റ് റോ​ബ​ർ​ട്ട് റൊ​മാ​വി​യ എ​ന്നി​വ​രും കോ​ണ്‍ഗ്ര​സി​ൽ നി​ന്നു രാ​ജി​വ​ച്ച് എം​എ​ൻ​എ​ഫി​ൽ ചേ​ർ​ന്നി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.