കാഷ്മീരിൽ അഞ്ചു ഭീകരരെ സുരക്ഷാസേന വധിച്ചു
Saturday, October 20, 2018 12:42 AM IST
ശ്രീ​​​ന​​​ഗ​​​ർ‌: കാ​​​ഷ്മീ​​​രി​​​ൽ വ്യ​​​ത്യ​​​സ്ത ഏ​​​റ്റു​​​മു​​​ട്ട​​​ലു​​​ക​​​ളി​​​ലാ​​​യി അ​​​ഞ്ചു ഭീ​​​ക​​​ര​​​രെ സു​​​ര​​​ക്ഷാ​​​സേ​​​ന വ​​​ധി​​​ച്ചു. ബാ​​​രാ​​​മു​​​ള്ള ജി​​​ല്ല​​​യി​​​ലാ​​​യി​​​രു​​​ന്നു ര​​​ണ്ട് ഏ​​​റ്റു​​​മു​​​ട്ട​​​ലു​​​ക​​​ളും. നി​​​യ​​​ന്ത്ര​​​ണ​​​രേ​​​ഖ​​​യി​​​ൽ ഉ​​​റി സെ​​​ക്ട​​​റി​​​ൽ നു​​​ഴ​​​ഞ്ഞു​​​ക​​​യ​​​റ്റ​​​ത്തി​​​നു ശ്ര​​​മി​​​ച്ച മൂ​​​ന്നു ഭീ​​​ക​​​ര​​​രെ സൈ​​​ന്യം വ​​​ധി​​​ച്ചു. ഇ​​​വ​​​രെ തി​​​രി​​​ച്ച​​​റി​​​ഞ്ഞി​​​ട്ടി​​​ല്ല. ബാ​​​രാ​​​മു​​​ള്ള ജി​​​ല്ല​​​യി​​​ലെ ക്രാ​​​ൽ​​​ഹാ​​​റി​​​ൽ ഇ​​​ന്ന​​​ലെ ര​​​ണ്ടു ഭീ​​​ക​​​ര​​​രെ വ​​​ധി​​​ച്ചു.


കാ​​​റി​​​ൽ സ​​​ഞ്ച​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന ഭീ​​​ക​​​ര​​​രോ​​​ട് കാ​​​ർ നി​​​ർ​​​ത്താ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​പ്പോ​​​ൾ പോ​​​ലീ​​​സി​​​നു നേ​​​ർ​​​ക്ക് വെ​​​ടി​​​യു​​​തി​​​ർ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് പോ​​​ലീ​​​സ് ന​​​ട​​​ത്തി​​​യ വെ​​​ടി​​​വ​​​യ്പി​​​ലാ​​​ണു ഭീ​​​ക​​​ര​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.