ദാരിദ്ര്യ നിർമാർജനം: യുപിഎയ്ക്കെതിരേ മോദി
ദാരിദ്ര്യ നിർമാർജനം: യുപിഎയ്ക്കെതിരേ മോദി
Saturday, October 20, 2018 12:42 AM IST
ഷി​​​​ർ​​​​ദി (മ​​​​ഹാ​​​​രാ​​​​ഷ്‌​​​ട്ര): കോ​​​​ൺ​​​​ഗ്ര​​​​സ് സ​​​​ർ​​​​ക്കാ​​​​രി​​​​നു രാ​​​​ജ്യ​​​​ത്തെ ദാ​​​​രി​​​​ദ്ര്യ​​​നി​​​​ർ​​​​മാ​​​​ർ​​​​ജ​​​​ന​​​​ത്തി​​​​നു താ​​​​ത്പ​​​​ര്യം ഇ​​​​ല്ലാ​​​​യി​​​​രു​​​​ന്നെ​​​​ന്നും ഒ​​​​രു കു​​​​ടും​​​​ബ​​​​ത്തി​​​​ന്‍റെ പേ​​​​രു പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ൽ മാ​​​​ത്ര​​​​മാ​​​​യി​​​​രു​​​​ന്നു ശ്ര​​​​ദ്ധ​​​​യെ​​​​ന്നും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി. ഷി​​​​ർ​​​​ദി സാ​​​​യി​​​​ബാ​​​​ബ ക്ഷേ​​​​ത്ര​​​​ത്തി​​​​ൽ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച ച​​​​ട​​​​ങ്ങി​​​​ൽ സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി.

ദ​​​​രി​​​​ദ്ര​​​​ർ​​​​ക്കു​​​​ള്ള ഭ​​​​വ​​​​ന​​​​നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​ലാ​​​​ണ് കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ പ്ര​​​​ധാ​​​​ന​​​​ശ്ര​​​​ദ്ധ ചെ​​​​ലു​​​​ത്തു​​​​ന്ന​​​​ത്. മു​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ അ​​​​ഞ്ചു​​​​വ​​​​ർ​​​​ഷം കൊ​​​​ണ്ട് 25 ല​​​​ക്ഷം വീ​​​​ടു​​​​ക​​​​ൾ നി​​​​ർ​​​​മി​​​​ച്ച​​​​പ്പോ​​​​ൾ, എ​​​​ൻ​​​​ഡി​​​​എ സ​​​​ർ​​​​ക്കാ​​​​ർ നാ​​​​ലു വ​​​​ർ​​​​ഷം കൊ​​​​ണ്ട് 1.5 കോ​​​​ടി വീ​​​​ടു​​​​ക​​​​ൾ നി​​​​ർ​​​​മി​​​​ച്ചു. ഇ​​​​ന്ത്യ 2022 ൽ 75-ാം ​​​​സ്വാ​​​​ത​​​​ന്ത്ര്യ​​​​ദി​​​​നം ആ​​​​ഘോ​​​​ഷി​​​​ക്കു​​​​ന്പോ​​​​ൾ ഭ​​​​വ​​​​ന​​​​ര​​​​ഹി​​​​ത​​​​ർ ഉ​​​​ണ്ടാ​​​​വി​​​​ല്ലെ​​​​ന്ന​​​​താ​​​​ണ് ബി​​​​ജെ​​​​പി സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ല​​​​ക്ഷ്യ​​​​മെ​​​​ന്നും മോ​​​​ദി പ​​​​റ​​​​ഞ്ഞു.


പ്ര​​​​ധാ​​​​ൻ​​​​മ​​​​ന്ത്രി ആ​​​​വാ​​​​സ് യോ​​​​ജ​​​​ന ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളു​​​​മാ​​​​യി വീ​​​​ഡി​​​​യോ കോ​​​​ൺ​​​​ഫ​​​​റ​​​​ൻ​​​​സ് സം​​​​വി​​​​ധാ​​​​നം വ​​​​ഴി സം​​​​വ​​​​ദി​​​​ച്ച പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി, പ്ര​​​​തീ​​​​കാ​​​​ത്മ​​​​ക​​​​മാ​​​​യി വീ​​​​ടു​​​​ക​​​​ളു​​​​ടെ താ​​​​ക്കോ​​​​ലു​​​​ക​​​​ൾ ന​​​​ൽ​​​​കി.
ആ​​​​യു​​​​ഷ്മാ​​​​ൻ ഭാ​​​​ര​​​​ത് പ​​​​ദ്ധ​​​​തി ആ​​​​രം​​​​ഭി​​​​ച്ച് ഒ​​​​രു മാ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ ഒ​​​​രു ല​​​​ക്ഷം പേ​​​​ർ​​​​ക്ക്അ​​​​തി​​​​ന്‍റെ പ്ര​​​​യോ​​​​ജ​​​​നം ല​​​​ഭി​​​​ച്ചു. ശ​​​​രാ​​​​ശ​​​​രി 20,000 രൂ​​​​പ ക്ലെ​​​​യിം ല​​​​ഭി​​​​ക്കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

ഷി​​​​ർ​​​​ദി ക്ഷേ​​​​ത്ര​​​​ത്തി​​​​ൽ ഒ​​​​രു വ​​​​ർ​​​​ഷ​​​​മാ​​​​യി ന​​​​ട​​​​ക്കു​​​​ന്ന സാ​​​​യി​​​​ബാ​​​​ബ സ​​​​മാ​​​​ധി ശ​​​​താ​​​​ബ്ദി ആ​​​​ഘോ​​​​ഷ​​​​പ​​​​രി​​​​പാ​​​​ടി​​​​യു​​​​ടെ സ​​​​മാ​​​​പ​​​​ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​നെ​​​​ത്തി​​​​യ​​​​താ​​​​യി​​​​രു​​​​ന്നു പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.