എഴുപതുകാരനെ കുരങ്ങുകൾ കല്ലെറിഞ്ഞു കൊന്നു !
എഴുപതുകാരനെ കുരങ്ങുകൾ കല്ലെറിഞ്ഞു കൊന്നു !
Sunday, October 21, 2018 1:10 AM IST
ന്യൂ​ഡ​ൽ​ഹി: വി​ചി​ത്ര​മാ​യ ഒ​രു കൊ​ല​പാ​ത​ക കേ​സി​ൽ ഏ​തു വ​കു​പ്പു ചു​മ​ത്തി പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നാ​ലോ​ചി​ച്ചു ന​ട്ടംതി​രി​യു​ക​യാ​ണ് ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സ്. എ​ഴു​പ​തു​കാ​ര​നാ​യ വയോധികനെ ക​ല്ലെ​റി​ഞ്ഞു കൊ​ന്ന കു​ര​ങ്ങ​ന്മാ​ർ​ക്കെ​തി​രേ പോ​ലീ​സ് കേസെടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു കു​ടും​ബം രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് പോ​ലീ​സ് വി​ഷ​മ​ത്തി​ലാ​യ​ത്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഭാ​ഗ്പ​ത് ജി​ല്ല​യി​ലെ തി​ക്രി ഗ്രാ​മ​ത്തി​ലാ​ണു സം​ഭ​വം. ക​ഴി​ഞ്ഞ 17നാ​ണ് ധ​ർ​മ​പാ​​നെ കു​ര​ങ്ങ​ന്മാ​ർ ക​ല്ലെ​റി​ഞ്ഞു കൊ​ന്നത്.

ഇ​ഷ്ടി​ക കൂ​ട്ടി​യി​ട്ടി​രു​ന്ന​തി​നു ചു​വ​ട്ടി​ൽ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്നു ധ​ർ​മ​പാ​ൽ. കു​ര​ങ്ങ​ൻ​മാ​ർ ഇ​തി​ലേ​ക്കു ചാ​ടി​ക്ക​യ​റി​പ്പോ​ൾ ഇ​ഷ്ടി​ക മ​റി​ഞ്ഞുവീ​ണു പ​രി​ക്കേ​റ്റു ധ​ർ​മ​പാ​ൽ മ​രി​ച്ചു​വെ​ന്നാ​ണു പോ​ലീ​സ് ഭാ​ഷ്യം. എ​ന്നാ​ൽ, വി​റ​ക് ശേ​ഖ​രി​ക്കു​ക​യാ​യി​രു​ന്ന ധ​ർ​മ​പാ​ലി​നെ കു​ര​ങ്ങ​ന്മാ​ർ ഇ​ഷ്ടി​ക കൊ​ണ്ടെ​റി​യു​ക​യാ​യി​രു​ന്നു എ​ന്ന് സ​ഹോ​ദ​ര​ൻ കൃ​ഷ്ണ​പാ​ൽ സിം​ഗ് പ​റ​ഞ്ഞു. ത​ല​യ്ക്കും നെ​ഞ്ചി​നും പ​രി​ക്കേ​റ്റാ​ണു ത​ന്‍റെ സ​ഹോ​ദ​ര​ൻ മ​രി​ച്ച​ത്. പ​രാ​തി ന​ൽ​കി​യി​ട്ടും അ​പ​ക​ട​മ​ര​ണ​മെ​ന്നു പ​റ​ഞ്ഞു പോ​ലീ​സ് പ​രാ​തി ത​ള്ളി​ക്ക​ള​യു​ക​യാ​യി​രു​ന്നു​വെ​ന്നും കൃ​ഷ്ണ​പാ​ൽ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.